പത്തനംതിട്ട: വെള്ളം കയറി ശ്രവണ ഉപകരണങ്ങള്‍ നഷ്ടമായ അഭിഷേകിന് കലക്ടര്‍ പി.ബി. നൂഹിെൻറ സഹായഹസ്തം. കോയിപ്രം പഞ്ചായത്തിലെ പാലാമ്പറമ്പില്‍ ഭാഗത്തെ ക്യാമ്പ് ഓഫിസര്‍ അറിയിച്ചതനുസരിച്ചാണ് കിടങ്ങില്‍ അഖില്‍ നിവാസില്‍ ബിനോജിെൻറ വീട്ടില്‍ കലക്ടര്‍ എത്തിയത്. വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ച കുടുംബങ്ങളില്‍ ഒന്നാണിത്. ബിനോജിെൻറ രണ്ട് ആണ്‍മക്കളും വൈകല്യമുള്ളവരാണ്. സെറിബ്രല്‍ പാള്‍സി ബാധിച്ച മൂത്ത മകന്‍ അഖിലിന് (21) എല്ലാ കാര്യത്തിനും പരസഹായം വേണം. രണ്ടാമത്തെ മകന്‍ അഭിഷേകിന് 10 ലക്ഷം രൂപ ചെലവഴിച്ച് കോക്ലിയര്‍ ഇംപ്ലാേൻറഷന്‍ നടത്തിയിരുന്നു. അഭിഷേകിെൻറ മുഴുവന്‍ ശ്രവണ ഉപകരണങ്ങളും പ്രളയത്തില്‍ മുങ്ങി നശിച്ചു. ഇവ വീണ്ടെടുക്കാന്‍ നാലുലക്ഷം രൂപയോളം വേണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഈ കുടുംബത്തിെൻറ നിസ്സഹായാവസ്ഥ കലക്ടര്‍ മന്ത്രി കെ.കെ. ശൈലജയുടെ ശ്രദ്ധയില്‍പെടുത്തി. അഭിഷേകിന് ശ്രവണ ഉപകരണങ്ങള്‍ വീണ്ടെടുക്കാന്‍ സഹായം ഉറപ്പാക്കുമെന്ന് കലക്ടര്‍ അറിയിച്ചു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ എം.എൽ.എയും കലക്ടറും സന്ദര്‍ശിച്ചു പത്തനംതിട്ട: ഉരുള്‍പൊട്ടലുണ്ടായ ചിറ്റാര്‍, സീതത്തോട് മേഖലകള്‍ അടൂര്‍ പ്രകാശ് എം.എൽ.എയും കലക്ടര്‍ പി.ബി. നൂഹും സന്ദര്‍ശിച്ചു. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും കാരണം അഞ്ചുപേരാണ് സീതത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളിലായി മരിച്ചത്. ചെറുതും വലുതുമായ 40ഓളം ഉരുള്‍പൊട്ടലുകളാണ് ഉണ്ടായത്. നിരവധി വീടുകള്‍ വാസയോഗ്യമല്ലാത്ത വിധം നശിച്ചു. വ്യാപക കൃഷിനാശവും സംഭവിച്ചു. റോഡുകള്‍ തകര്‍ന്നു. ഉരുള്‍പൊട്ടലുണ്ടായ തേക്കുംമൂട് മുണ്ടന്‍പാറ, മീന്‍കുഴി പ്രദേശവാസികള്‍ക്ക് ഭീതി വിട്ടുമാറിയിട്ടില്ല. ജില്ല പഞ്ചായത്ത് അംഗം പി.വി. വര്‍ഗീസ്, പഞ്ചായത്ത് പ്രസിഡൻറുമാരായ ലേഖ സുരേഷ്, രവികല എബി, വൈസ് പ്രസിഡൻറുമാരായ ജി. നന്ദകുമാര്‍, രാജു വട്ടമല, പഞ്ചായത്ത് അംഗങ്ങള്‍, റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. വിദ്യാര്‍ഥികളില്‍നിന്ന് ദുരിതാശ്വാസനിധി സമാഹരണം നാളെ വരെ പത്തനംതിട്ട: പ്രളയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വിദ്യാര്‍ഥികളില്‍നിന്നുള്ള ധനസമാഹരണം ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ നടത്താമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്‍ അറിയിച്ചു. നേരത്തേ ഇത് സെപ്റ്റംബര്‍ 11ന് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഇതുസംബന്ധിച്ച മുഖ്യമന്ത്രിയുടെ സന്ദേശം ചൊവ്വാഴ്ച സ്‌കൂള്‍ അസംബ്ലിയില്‍ വായിക്കണം. ലഭിച്ച തുകയുടെ വിശദാംശങ്ങള്‍ ബുധനാഴ്ച വൈകുന്നേരത്തിനകം സര്‍ക്കാർ, എയിഡഡ്, അണ്‍ എയിഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ ഉള്‍പ്പെടെ എല്ലാ സ്‌കൂളുകളും 'സമ്പൂര്‍ണ' പോര്‍ട്ടലില്‍ രേഖപ്പെടുത്തണം. വ്യാഴാഴ്ചയോടെ ശേഖരിച്ച തുക വിദ്യാഭ്യാസ വകുപ്പിെൻറ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള എസ്.ബി. ഐയുടെ സംവിധാനം വഴി പൊതുവിദ്യാഭ്യാസ വകുപ്പിെൻറ അക്കൗണ്ടില്‍ നിക്ഷേപിക്കണം. വിശദാംശങ്ങള്‍ www.education.kerala.gov.in ല്‍ ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.