ഭൂമി താഴൽ: പഠനത്തിന് വിദഗ്ധ സമിതി വേണം -കെ.എം. മാണി

കോട്ടയം: പേമാരിക്കും പ്രളയത്തിനും ശേഷം ഇടുക്കി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഭൂമി വിണ്ടുകീറുകയും തെന്നിമാറുകയും ചെയ്യുന്ന പ്രതിഭാസം പഠിക്കാൻ വിദഗ്ധരെ നിയോഗിക്കണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി. കേന്ദ്ര സർക്കാറിന് കീഴിലെ ഗവേഷണ സ്ഥാപനങ്ങളിലെ വിദഗ്ധ ശാസ്ത്രജ്ഞരെ ഇടുക്കി ജില്ലയിലെത്തിച്ച് പഠനം നടത്തണം. സംസ്ഥാന സർക്കാറിന് കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരെ ഇടുക്കിയിലെ സ്ഥിതി പഠിക്കാൻ ഉടൻ ചുമതലപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.