തൊടുപുഴ: ഗാഡ്ഗിലിനെ മഹത്വവത്കരിക്കുന്ന പി.ടി. തോമസ് മുമ്പ് ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ സമരം നയിച്ച ആളാണെന്ന് ജോയ്‌സ് ജോർജ് എം.പി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. 2011 ആഗസ്റ്റ് 14നാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നൽകുന്നത്. പ്രതിഷേധം ഉയർന്നപ്പോൾ 2012 ആഗസ്റ്റ് 17ന് കസ്തൂരി രംഗൻ കമ്മിറ്റിയെ നിയമിച്ചു. അന്നത്തെ ഇടുക്കി എം.പി പി.ടി. തോമസിെൻറ നേതൃത്വത്തിൽ കോൺഗ്രസ് എം.പിമാർ 2012 ഡിസംബർ 18നാണ് പാർലമെൻറ് മന്ദിരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. റിപ്പോർട്ട് കർഷകവിരുദ്ധമാണെന്നും ഇടുക്കിയുടെ വികസനം തടയുന്നതാണെന്നും അന്ന് പി.ടി. തോമസ് പറഞ്ഞിരുന്നു. 2013 ഡിസംബർ 18, 19 തീയതികളിൽ ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ ഇടുക്കിയിൽ വലിയ സമരം നടന്നു. ഇത് പി.ടി. തോമസിെൻറകൂടി വാക്ക് കേട്ടിട്ടാണ്. എന്നാൽ, ഇവരെ പിന്നിൽനിന്ന് കുത്തുന്ന സമീപനമായിരുന്നു അദ്ദേഹത്തിേൻറത്. ഈ സമയത്ത് കോൺഗ്രസ് രാഷ്ട്രീയവും കലങ്ങിമറിഞ്ഞു. അവരുടെ കൂട്ടത്തിൽ തന്നെയുള്ളവർ പ്രതീകാത്മക പ്രതിഷേധവുമായെത്തിയെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.