ഗുഡ്ഷെപ്പേർഡിൽ ഗുരുവന്ദനം ചങ്ങനാശ്ശേരി: തെങ്ങണ ഗുഡ്ഷെപ്പേർഡിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് മുതിർന്ന അധ്യാപകരെ ആദരിക്കുകയും മെമൻറോ നൽകുകയും ചെയ്തു. ചങ്ങനാശ്ശേരി ഗ്രേറ്റർ റോട്ടറി ക്ലബ് നേഷൻ ബിൽഡർ അവാർഡ് ഡോ. റൂബിൾരാജ്, വി.ജെ. ലാലി, ഗീതാകുമാരി എന്നിവർക്ക് നൽകി. റോട്ടറി ഗവർണർ ഇ.കെ. ലൂക്ക് അവാർഡ് സമ്മാനിച്ചു. അധ്യാപകർക്ക് ആദരപൂർവം പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ നാലായിരത്തോളം കത്തുകളെഴുതി പോസ്റ്റ് ചെയ്തു. പോസ്റ്റർ പ്രദർശനവും നടന്നു. പരിപാടികൾക്ക് പ്രിൻസിപ്പൽ ജേക്കബ് മാത്യു, വൈസ് പ്രിൻസിപ്പൽ വി.എം. സൂരജ് തുടങ്ങിയവർ നേതൃത്വം നൽകി. മുണ്ടാറിലെ അംഗൻവാടി കെട്ടിടം അപകടാവസ്ഥയിൽ കല്ലറ: പഞ്ചായത്തിലെ ഒന്നാം വാർഡിൽ മുണ്ടാറിലെ പാറേകോളനിയിൽ പ്രവർത്തിക്കുന്ന അംഗൻവാടി കെട്ടിടം വെള്ളം കയറി അപകടാവസ്ഥയിൽ. കെട്ടിടത്തിെൻറ അടിത്തറയിളകി ഏതുനിമിഷവും നിലംപൊത്താറായ നിലയിലാണ്. കെട്ടിടം അപകടാവസ്ഥയിലായതിനാൽ കുട്ടികളെ സമീപെത്ത വീട്ടിലിരുത്തിയാണ് പഠിപ്പിക്കുന്നത്. മുമ്പ് വെള്ളപ്പൊക്കമുണ്ടാകുേമ്പാർ ദുരിതാശ്വാസ ക്യാമ്പായി പ്രവർത്തിച്ചിരുന്നത് ഈ അംഗൻവാടിയിലാണ്. ഈ വെള്ളപ്പൊക്കത്തിൽ അംഗൻവാടി കെട്ടിടത്തിെൻറ പകുതിയോളം വെള്ളം കയറിയിരുന്നു. വെള്ളമിറങ്ങിയപ്പോൾ കാലപ്പഴക്കമുള്ള കെട്ടിടത്തിെൻറ ഭിത്തികൾക്ക് ബലക്ഷയം സംഭവിച്ചു. മഴവന്നാൽ ചോർന്നൊലിക്കുന്ന അവസ്ഥയുമാണ്. കെട്ടിടം പുതുക്കിപ്പണിയാതെ കുട്ടികളെ ഇരുത്താൻ കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.