കോട്ടയം: മുന്നറിയിപ്പില്ലാതെ ഡാമുകൾ കൂട്ടമായി തുറന്നതാണ് വെള്ളപ്പൊക്കത്തെ മഹാപ്രളയമാക്കി മാറ്റിയതെന്നും ഇക്കാര്യത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും യു.ഡി.എഫ് സെക്രട്ടറി ജോണി നെല്ലൂർ. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകള്‍ പരാജയമാണ്. പ്രളയബാധിതര്‍ക്ക് പ്രഖ്യാപിച്ച 10,000 രൂപ ഇപ്പോഴും ലഭ്യമാക്കാന്‍ കഴിയാത്തത് വീഴ്ചയാണെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സൗജന്യ റേഷന്‍ നല്‍കാനുള്ള അരി റേഷന്‍ കടകളില്‍ എത്തിച്ചിട്ടില്ല. സമ്പന്നരായ കാര്‍ഡുടമകളെ ഒഴിവാക്കി ദുരിതമനുഭവിക്കുന്നവര്‍ക്ക് 10 കിലോ അരി വീതം നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളണം. വീടുകള്‍ പുനര്‍നിര്‍മിക്കാനുള്ള സഹായവും ദീര്‍ഘകാല വായ്പകളും അനുവദിക്കണം. യു.ഡി.എഫ് പോഷക സംഘടനകളുടെ നേതൃയോഗങ്ങള്‍ ഈ മാസം 10, 11 തീയതികളില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്തിട്ടുണ്ട്. പാര്‍ലമെൻറ് തെരഞ്ഞെടുപ്പിെൻറ മുന്നൊരുക്കം ചര്‍ച്ച ചെയ്യാന്‍ 15 മുതല്‍ 26 വരെ 20 പാര്‍ലമെൻറ് തലങ്ങളിലും നേതൃയോഗം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.