പഞ്ചായത്ത്​ ഒാഫിസിൽ വനിത എൻജിനീയർക്ക്​ കരാറുകാര​െൻറ മർദനം

രാജകുമാരി (ഇടുക്കി): യഥാസമയം എസ്റ്റിമേറ്റ് തയാറാക്കി നൽകിയില്ലെന്ന് ആരോപിച്ച് രാജകുമാരി പഞ്ചായത്തിലെ വനിത അസിസ്റ്റൻറ് എൻജിനീയറെ കരാറുകാരൻ കസേരകൊണ്ട് അടിച്ച് പരിക്കേൽപിച്ചു. പരിക്കേറ്റ എൻജിനീയർ എ.വൈ. അനീഷയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജകുമാരി, രാജാക്കാട് പഞ്ചായത്തുകളുടെ ചുമതലയുള്ള എൽ.എസ്.ജി.ഡി എൻജിനീയറായ അനീഷയെ മർദിച്ചതിന് കരാറുകാരൻ തോപ്പിൽ ബിനുവിനെതിരെ രാജാക്കാട് പൊലീസ് കേസെടുത്തു. ചൊവ്വാഴ്ച വൈകീട്ട് 4.30ഒാടെയാണ് സംഭവം. ആഗസ്റ്റ് 20ന് സ്ഥാനമൊഴിഞ്ഞ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടിസിയുടെ ഭർത്താവായ കരാറുകാരൻ ത്രിതല പഞ്ചായത്തുകളുടെ ജോലികൾ ഏറ്റെടുത്ത് ചെയ്തുവരുകയാണ്. ജില്ല പഞ്ചായത്ത് നിർമിക്കുന്ന വൈ.എം.സി.എ റോഡി​െൻറ പണികൾ ഏറ്റെടുത്ത ബിനു, ഇതി​െൻറ എസ്റ്റിമേറ്റ് ആവശ്യപ്പെട്ട് എൻജിനീയറെ സമീപിച്ചു. എന്നാൽ, ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആയിരുന്നതിനാൽ വൈകി. ഇതിൽ കുപിതനായാണ് ചൊവ്വാഴ്ച ഓഫിസിൽ എത്തി എൻജിനീയറെ ചീത്ത വിളിച്ചതും കസേരക്ക് അടിച്ചതും. ഓഫിസിലെ ഫയലുകൾ വലിച്ചുവാരി എറിയുകയും മേശ ഉൾപ്പെടെ ഉപകരണങ്ങൾ മറിച്ചിട്ടതായും പരാതിയുണ്ട്. ബഹളം കേെട്ടത്തിയ പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുള്ളവർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി എസ്.ഐ പി.ഡി. അനൂപ്‌മോൻ അറിയിച്ചു. പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണം -കെ.ജി.ഒ.എ ഇടുക്കി: രാജകുമാരി പഞ്ചായത്തിൽ അസി. എൻജിനീയർക്ക് നേരെയുണ്ടായ ആക്രമണത്തെ കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി അപലപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചും പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും വ്യാഴാഴ്ച വൈകീട്ട് 3.30ന് രാജകുമാരി ടൗണിൽ യോഗം നടക്കുമെന്ന് നേതാക്കൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.