10,000 രൂപയു​െട സർക്കാർ ധനസഹായം: ജില്ലയിൽ ഒരുലക്ഷത്തിലധികം പേർക്ക്​ ലഭിക്കും

കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതം അനുഭവിച്ച കുടുംബങ്ങൾക്കുള്ള സർക്കാർ ധനസഹായം ജില്ലയിൽ ഒരുലക്ഷത്തിലധികം പേർക്ക് ലഭിക്കും. ഇതുവരെ നടത്തിയ കണക്കെടുപ്പിൽ ധനസഹായത്തിന് അർഹരായവരുടെ എണ്ണം 88,000 കടന്നു. കണക്കെടുപ്പ് ഇതുവരെ പൂർണമായിട്ടില്ലാത്തതിനാൽ ഇത് ഒരുലക്ഷം കടക്കുമെന്നാണ് റവന്യൂ അധികൃതരുടെ വിലയിരുത്തൽ. ബി.എൽ.ഒമാർ വീടുകളിലെത്തി അന്വേഷണം നടത്തി നൽകിയ റിപ്പോർട്ട് അനുസരിച്ച് തയാറാക്കിയ ലിസ്റ്റിലാണ് ഇത്രയും പേർ ഇടംപിടിച്ചിരിക്കുന്നത്. ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞത് 44,000 കുടുംബങ്ങളാണ്. രണ്ടുദിവസം വീടുകളിൽ വെള്ളം കയറിക്കിടന്നിട്ടുണ്ടെങ്കിൽ സർക്കാർ പ്രഖ്യാപിച്ച 10,000 രൂപക്ക് അർഹരാണ്. ഇത്തരം വീടുകളെക്കുറിച്ചാണ് ബി.എൽ.ഒമാർ അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്. വെള്ളിയാഴ്ചക്കകം സഹായധന വിതരണം പൂർത്തിയാക്കുമെന്നായിരുന്നു നേരേത്ത സർക്കാർ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഇത് നീളും. മുഴുവൻ പേർക്കും വിതരണം ചെയ്യാൻ ഒരു മാസത്തിലേറെ ഇനിയും വേണ്ടിവരും. സഹായധനം ലഭിക്കേണ്ടവരുടെ എണ്ണം വർധിച്ചാലും മുഴുവൻ പേർക്കും വിതരണം ചെയ്യാനുള്ള ഫണ്ട് ജില്ലക്ക് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ആദ്യഘട്ടമായി 24.85 കോടി ലഭിച്ചു. പിന്നീട് 28.92 കോടിയും കിട്ടി. പുറമെ കേന്ദ്രസർക്കാറി​െൻറ 17 കോടികൂടി ലഭിച്ചു. ആവശ്യപ്പെട്ടിട്ടുള്ള 17 കോടികൂടി ലഭിച്ചാൽ ജില്ലയിലെ സഹായധന വിതരണത്തിനു മതിയായ ഫണ്ടാകുമെന്ന് റവന്യൂ ഉദ്യോഗസ്ഥർ പയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.