വി.സി പദവി ഉടൻ നികത്താൻ ഗവർണറുടെ നിർദേശം

തിരുവനന്തപുരം: സർവകലാശാലകളിൽ വൈസ് ചാൻസലർ പദവി ഉടൻ നികത്താൻ ചാൻസലറായ ഗവർണർ ജസ്റ്റിസ് പി. സദാശിവം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീലിന് നിർദേശം നൽകി. ചൊവ്വാഴ്ച രാജ്ഭവനിൽ ഗവർണറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് നിർദേശം. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സർവകലാശാല പരീക്ഷയും ഫലപ്രഖ്യാപനവും ഏകീകരിക്കുന്ന രീതിയിൽ അക്കാദമിക് കലണ്ടറിന് രൂപം നൽകുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പി​െൻറ ചുമതല ഏറ്റെടുത്ത സാഹചര്യത്തിലാണ് പ്രോ-ചാൻസലർ കൂടിയായ മന്ത്രി ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. പ്രളയം സൃഷ്ടിച്ച ദുരന്തസാഹചര്യത്തിൽ മാനുഷിക പരിഗണനയിലാണ് കലോത്സവങ്ങൾ ഒഴിവാക്കിയുള്ള ഉത്തരവെന്നും മന്ത്രി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.