ചിങ്ങവനം: വീട്ടില്‍ കണ്ടെത്തി. കുറിച്ചി സചിവോത്തമപുരം പുലിപ്പറ റെജിയുടെ ഭാര്യ ഷൈനിയാണ് (48) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെ വീട്ടില്‍നിന്ന് അസാധാരണമായ വിധം പുക ഉയർന്നതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. അയല്‍ സംസ്ഥാനത്ത് പഠിക്കുന്ന ഇളയകുട്ടിക്ക് വേണ്ടി സാധനങ്ങള്‍ വാങ്ങാന്‍ സഹോദരനുമൊത്ത് ടൗണിലേക്ക് പോയ റെജി വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് സംഭവം അറിയുന്നതെന്ന് പൊലീസിനോട് പറഞ്ഞു. മേശ, അലമാര തുടങ്ങിയവയും കത്തി ചാമ്പലായി. ഭര്‍ത്താവ് റെജിയെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തു. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി സൂചനയുണ്ട്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.