നവകേരളത്തിനൊപ്പം പുതിയ സംസ്‌കാരവും ഉണ്ടാകണം -അല്‍ഫോന്‍സ് കണ്ണന്താനം

മണര്‍കാട്: പ്രളയത്തില്‍ മലയാളികള്‍ ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകത്തിന് മാതൃകയാണെന്നും നവകേരളം കെട്ടിപ്പടുക്കുന്നതിനൊപ്പം പുതിയൊരു സംസ്‌കാരവും പ്രവര്‍ത്തനവും ഉണ്ടാകണമെന്നും കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. മണര്‍കാട് മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോട് അനുബന്ധിച്ച പൊതുസമ്മേളനവും ഇടവകയിലെ വിവിധ ആധ്യാത്മിക സംഘടനകളുടെ വാര്‍ഷിക സമ്മേളനവും കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ നവതി ആഘോഷവും ഉദ്ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകൃതിയാണ് ഏറ്റവും വലിയ പാഠപുസ്തകമെന്നും കരുണ മാത്രമേ ജയിക്കൂവെന്ന പാഠമാണ് പ്രളയം പഠിപ്പിച്ചതെന്നും മുഖ്യപ്രഭാഷണം നടത്തിയ എം.പി. അബ്ദുസ്സമദ് സമദാനി പറഞ്ഞു. സ​െൻറ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളി​െൻറ പുതിയ കെട്ടിടത്തി​െൻറ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിച്ചു. ദൈവം നല്‍കിയ വരദാനമാണ് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ജീവിതമെന്ന് മാര്‍ത്തോമ സഭ അധ്യക്ഷന്‍ ജോസഫ് മാര്‍ത്തോമ മെത്രാപ്പോലീത്ത പറഞ്ഞു. കാതോലിക്ക ബാവായുടെ നവതി അനുമോദനവും സ​െൻറ് മേരീസ് ഹോസ്പിറ്റലി​െൻറ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു. എത്ര എഴുതിയാലും തീരുന്നതല്ല ഇടവക ചെയ്യുന്ന നന്മകെളന്ന് കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ പറഞ്ഞു. സ​െൻറ് മേരീസ് കോളജ് സെല്‍ഫ് ഫിനാന്‍സ് ബ്ലോക്ക് ശിലാസ്ഥാപനവും മര്‍ത്തമറിയം പ്രാര്‍ഥന യോഗങ്ങളുടെ പ്രഥമ മരിയന്‍ അവാര്‍ഡ് വിതരണവും അദ്ദേഹം നിര്‍വഹിച്ചു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോര്‍ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു. വികാരി ഇ.ടി. കുര്യാക്കോസ് കോര്‍ എപ്പിസ്‌കോപ്പ ഇട്യാടത്ത് ബാവയെ പൊന്നാട അണിയിച്ചു. സേവകാസംഘം നിര്‍മിച്ചുനല്‍കുന്ന 14 ഭവനങ്ങളുടെ അടിസ്ഥാനശില വിതരണം തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തയും സമൂഹവിവാഹ ധനസഹായ വിതരണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും നിർവഹിച്ചു. ജോസ് കെ. മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ, കത്തീഡ്രല്‍ സെക്രട്ടറി വി.വി. ജോയി വെള്ളാപ്പള്ളി, പ്രോഗ്രാം കോഓഡിനേറ്റര്‍ ഫാ. ജെ. മാത്യു മണവത്ത്, ഫാ. കുര്യന്‍ മാത്യു വടക്കേപറമ്പില്‍, ട്രസ്റ്റി സാബു എബ്രഹാം കിഴക്കേമൈലക്കാട്ട് എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന മൂന്നിന്മേല്‍ കുര്‍ബാനക്ക് കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോര്‍ ഐറേനിയോസ് പ്രധാന കാര്‍മികത്വം വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.