കോട്ടയം: ദുരിതബാധിതർക്കായി ടിക്കറ്റില്ലാതെ ജില്ലയിൽ സ്വകാര്യ ബസുകൾ സർവിസ് നടത്തി. ബക്കറ്റുമായുള്ള യാത്രയിൽ ലഭിച്ച വരുമാനം മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് നൽകും. രാത്രി സർവിസ് നടത്തുന്ന ബസുകളടക്കമുള്ളതിനാൽ പിരിച്ച തുക ചൊവ്വാഴ്ച എണ്ണിതിട്ടപ്പെടുത്തും. ബസ് ഓപറേറ്റേഴ്സ് ഫെഡറേഷെൻറ കീഴിലുള്ള എണ്ണൂറിലധികം ബസുകളാണ് കാരുണ്യത്തിനായി ഓടിയത്. തൊഴിലാളികളും യാത്രക്കാരുമടക്കം എല്ലാ ഭാഗത്തുനിന്നും വലിയ സഹകരണമാണ് കിട്ടിയത്. തൊഴിലാളികൾ ശമ്പളം ഉടമകളിൽനിന്ന് വാങ്ങാതെയായിരുന്നു മുന്നിട്ടിറങ്ങിയത്. യാത്രക്കാരിൽ ബഹുഭൂരിപക്ഷവും ടിക്കറ്റ‌് നിരക്കിേനക്കാൾ കൂടുതൽ തുകയാണ് ബക്കറ്റിലിട്ടത്. ചിലർക്കാകട്ടെ കാര്യം പടികിട്ടിയില്ല. അത്തരക്കാർ ടിക്കറ്റ‌് നിരക്ക‌് മാത്രം നിക്ഷേപിച്ച‌് തടിതപ്പി. ചിലർ ബാക്കി ചേദിച്ചു. അതും കൊടുത്ത‌് ജീവനക്കാർ യാത്രക്കാരുടെ മനസ്സിനൊപ്പം സഞ്ചരിച്ചു. വിദ്യാർഥികളും വലിയ അളവിൽ സഹകരിച്ചു. കാൽലക്ഷം രൂപ വരെ നിധിയിലേക്ക‌് കൈമാറിയ ബസുകളും ഉണ്ട‌്. കോട്ടയം നാഗമ്പടം സ്റ്റാൻഡിൽ മുൻ എം.എൽ.എ വി.എൻ. വാസവൻ ബക്കറ്റുമായി ബസിൽ കയറി ജില്ലയിലെ കാരുണ്യനിധി ശേഖരണം ഉദ‌്ഘാനം ചെയ‌്തു. ബസ‌് ഓപറേറ്റേഴ‌്സ‌് അസോസിയേഷൻ ജില്ല വൈസ‌് പ്രസിഡൻറ് ടി.ജെ. േജാസഫ‌് അധ്യക്ഷത വഹിച്ചു. മോട്ടോർ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ല പ്രസിഡൻറ് പി.ജെ. വർഗീസ‌്, ഓപറേറ്റേഴ‌്സ‌് അസോസിയേഷൻ സെക്രട്ടറി കെ.എസ‌്. സുരേഷ‌്, സ്കറിയ, ടി.എം. നളിനാക്ഷൻ, കെ.എൻ. രാജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.