സ്​പെയിനിൽ ഉപേക്ഷിക്കപ്പെട്ട പെൺകുട്ടിയെ തിരിച്ചെത്തിക്കുമെന്ന്​ മേനക ഗാന്ധി

ന്യൂഡൽഹി: സ്പെയിനിൽ വളർത്ത് മാതാപിതാക്കൾ ഉപേക്ഷിച്ച പെൺകുട്ടിയെ എന്തു വിലകൊടുത്തും ഇന്ത്യയിൽ തിരിച്ചെത്തിക്കുമെന്ന് വനിത-ശിശുക്ഷേമ വികസന മന്ത്രി മേനക ഗാന്ധി. മധ്യപ്രദേശിലെ ഉഡാൻ എന്ന ഏജൻസിയിൽനിന്ന് സ്പെയിനിലെ ദമ്പതികൾ ദത്തെടുത്ത 13കാരിയെ ഉപേക്ഷിച്ചതായി വന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അവർ. ഏഴു വയസ്സുകാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് 13 വയസ്സുള്ള പെൺകുട്ടിയെ നൽകിയെന്നാണ് ദമ്പതികളുടെ ആരോപണം. സ്പെയിനിലെ സർഗോസയിലുള്ള സർക്കാർ അഭയകേന്ദ്രത്തിൽ കഴിയുന്ന പെൺകുട്ടിയെ നേരിൽ കണ്ട് രാജ്യത്ത് തിരിച്ചെത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ ഇന്ത്യൻ സ്ഥാനപതി ഡി.ബി. വെങ്കടേഷ് വർമയോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. ഉഡാൻ എന്ന സ്ഥാപനമാണ് പെൺകുട്ടിയുടെ വയസ്സിൽ കൃത്രിമം നടത്തിയതെന്നും ഇതി​െൻറ മേധാവി അപൂർവ ശർമയോട് മന്ത്രാലയത്തിൽ നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.