ആശ്രിത നിയമനം: ഹൈകോടതി വിശദീകരണം തേടി

കൊച്ചി: ആശ്രിത നിയമന വ്യവസ്ഥകളിൽ ഇളവ് വരുത്തി അനധികൃത നിയമനത്തിന് കളമൊരുക്കുെന്നന്ന ഹരജിയിൽ ഹൈകോടതി സർക്കാറിനോട് വിശദീകരണം തേടി. വ്യവസ്ഥകളിലെ മാറ്റം മൂലം അനർഹർക്ക് സർക്കാർ തസ്തികയിൽ നിയമനം ലഭിക്കുന്നതായി ചൂണ്ടിക്കാട്ടി ചേർത്തല തുറവൂർ സ്വദേശി നീരജ് നൽകിയ ഹരജിയിലാണ് ഉത്തരവ്. ആശ്രിത നിയമനത്തി​െൻറ പേരിൽ 2012- '17 കാലത്ത് സാമ്പത്തിക ചട്ടത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി 13,962 സൂപ്പർ ന്യൂമററി തസ്തിക അനുവദിച്ചതായി ഹരജിയിൽ പറയുന്നു. ഈ ഇനത്തിൽ 1500 കോടി രൂപ പൊതു ഖജനാവിൽനിന്ന് ചെലവഴിച്ചു. സർവിസിലിരിക്കെ മരിച്ച ജീവനക്കാരുടെ കുടുംബങ്ങൾക്ക് നിത്യച്ചെലവിനുള്ള സഹായം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആശ്രിത നിയമനം നടപ്പാക്കിയത്. നിശ്ചിത തുകയിൽ താഴെ കുടുംബവരുമാനമുള്ളവർക്ക് മാത്രമാണ് ഇതിന് യോഗ്യതയുണ്ടായിരുന്നത്. എന്നാൽ, ഇത് പലതവണ ഭേദഗതി ചെയ്ത് പ്രതിമാസം 66,000 രൂപ വരെ കുടുംബ വരുമാനമുള്ളവർക്കുപോലും ആശ്രിതനിയമനം നൽകുന്ന സ്ഥിതിയായിട്ടുണ്ട്. ഇത് അഴിമതിയാണ്. സർക്കാർ തസ്തികകളിൽ പിൻവാതിൽ നിയമനം പാടില്ലെന്ന സുപ്രീം കോടതി നിർദേശത്തിന് വിരുദ്ധമാണ് ഇത്തരം നിയമനങ്ങളെന്നും ഹരജിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.