സാ​േങ്കതിക സർവകലാശാല: ഡോ.ജെ. ലത വി.സിയായേക്കും

തിരുവനന്തപുരം: എ.പി.ജെ. അബ്ദുൽ കലാം സാേങ്കതിക സർവകലാശാല വൈസ്ചാൻസലർ നിയമനത്തിനായുള്ള മൂന്നംഗ സർച് കമ്മിറ്റി േയാഗം ചേർന്നു. വി.സി നിയമനത്തിനായി ശിപാർശ ചീഫ് സെക്രട്ടറി കൺവീനറായ സർച് കമ്മിറ്റി ചാൻസലറായ ഗവർണർക്ക് സമർപ്പിക്കും. ചീഫ് സെക്രട്ടറി ടോം ജോസിന് പുറമേ, സർവകലാശാല പ്രതിനിധിയായി പ്ലാനിങ് ബോർഡ് ഉപാധ്യക്ഷൻ ഡോ.വി.കെ. രാമചന്ദ്രൻ, യു.ജി.സി പ്രതിനിധിയായി ഗോവ സർവകലാശാല മുൻ വി.സി ഡോ. ബി.എസ്. സോെണ്ട എന്നിവരാണ് സർച് കമ്മിറ്റി അംഗങ്ങൾ. ശിപാർശ പരിഗണിച്ച് ഗവർണറാണ് വി.സി. നിയമനം നടത്തുക. സാേങ്കതിക സർവകലാശാല അധികചുമതല വഹിക്കുന്ന നിലവിലെ കുസാറ്റ് വി.സി ഡോ. ജെ. ലതയെ പുതിയ വി.സിയായി നിയമിക്കുെമന്നാണ് സൂചന. ഒക്ടോബർ 18വരെയാണ് കുസാറ്റ് വി.സി പദവിയിൽ ഡോ. ലതയുടെ കാലാവധി. സർക്കാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് കഴിഞ്ഞ ഡിസംബർ 31ന് ഡോ. കുഞ്ചെറിയ പി. െഎസക് രാജിവെച്ചതിനെ തുടർന്നാണ് സാേങ്കതികസർവകലാശാലയിൽ വി.സി പദവിയിൽ ഒഴിവ് വന്നത്. ഇതിനെത്തുടർന്നാണ് ഡോ. ലതക്ക് അധികചുമതല നൽകിയത്. നേരത്തേ സാേങ്കതിക വിദ്യാഭ്യാസ ഡയറക്ടർ, തിരുവനന്തപുരം കോളജ് ഒാഫ് എൻജിനീയറിങ് പ്രിൻസിപ്പൽ തുടങ്ങിയ പദവികൾ ഡോ. ലത വഹിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.