കോട്ടയം: പ്രളയജലത്തിൽ മുങ്ങിയ കാറുകൾ അടക്കം വാഹനങ്ങൾ അറ്റകുറ്റപ്പണിക്കായി സർവിസ് സെൻററുകളിൽ എത്തിക്കുന്നത് ഉടമകൾക്ക് കടമ്പയാകുന്നു. വാഹനങ്ങൾ സർവിസ് കേന്ദ്രങ്ങളിലെത്തിക്കാൻ റിക്കവറി വാഹനങ്ങൾ കിട്ടാനില്ലാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഗ്രാമപ്രദേശങ്ങളിലുള്ളവർക്കാണ് ഏറെ ബുദ്ധിമുട്ട്. പല ജില്ലകളിലും പേരിനുമാത്രമാണ് റിക്കവറി വാഹനങ്ങളുള്ളത്. ഇവക്കാവെട്ട ആവശ്യക്കാർ ഏറെയാണ്. കാറുകളുമായി റിക്കവറി വാഹനങ്ങൾ നിരന്തരം കടന്നുപോകുന്നത് എം.സി റോഡിെല സ്ഥിരം കാഴ്ചയാണ്. ഒരുവാഹനം ഇറക്കി ഉടൻ തന്നെ റിക്കവറി വാഹനം അടുത്ത സ്ഥലത്തേക്ക് പോകുകയാണ്. സ്വപ്നത്തിൽപോലും കാണാത്ത അത്ര തിരക്കാണ് ഇപ്പോഴുള്ളതെന്ന് കോട്ടയത്തെ റിക്കവറി വാഹന ഉടമപറയുന്നു. കാറുകളാണ് കൂടുതലായി വെള്ളത്തിൽ മുങ്ങിയത്. െവള്ളം കയറിയവ സ്റ്റാർട്ടാക്കരുതെന്ന് നിർദേശമുള്ളതിനാൽ റിക്കവറി വാഹനങ്ങൾ ഇല്ലാതെ ഇവ വർക്ഷോപ്പുകളിലേക്ക് എത്തിക്കാൻ കഴിയില്ല. ഇത്തരം വാഹനങ്ങൾക്ക് കിലോമീറ്ററിനനുസരിച്ചല്ല നിരക്ക്. വാഹനങ്ങൾ എങ്ങനെയെങ്കിലും എത്തിച്ചാൽ മതിയെന്നതിനാൽ ചോദിക്കുന്ന തുക നൽകുകയാണ് ഉടമകൾ ചെയ്യുന്നത്. പലതവണ വിളിച്ചിട്ടാണ് എത്തുന്നതിനാൽ വില പേശലിനും നിൽക്കുന്നില്ല. പ്രളയ മേഖലയിലേക്ക് മറ്റ് ജില്ലകളിൽനിന്ന് റിക്കവറി വാഹനങ്ങൾ എത്തുന്നുണ്ട്. തമിഴ്നാട് അടക്കം സ്ഥലങ്ങളിൽനിന്ന് ചിലർ വാഹനം എത്തിച്ചിട്ടുണ്ട്. െവള്ളം ഇറങ്ങിയശേഷം നൂറുകണക്കിനു വാഹനങ്ങളാണ് സർവിസ് സെൻററുകളിലേക്ക് എത്തിയത്. പ്രളയബാധിത മേഖലകളിലെ വാഹനഷോറുമൂകളിൽ ഒേട്ടറെ വാഹനങ്ങളാണ് കെട്ടിക്കിടക്കുന്നത്. ഇങ്ങനെ കൊണ്ടുവരുന്ന വാഹനങ്ങൾ ഇടാനുള്ള സ്ഥലം പലയിടങ്ങളിലുമില്ല. ഒരേസമയം, ഇത്രയധികം വാഹനങ്ങൾ നന്നാക്കാൻ മെക്കാനിക്കുകളും ഇല്ല. ആഴ്ചകൾ കഴിഞ്ഞാൽ മാത്രമേ ഇവ ഉടമകൾക്ക് തിരിച്ചുകിട്ടൂവെന്നാണ് സ്ഥിതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.