എസ്.എൻ.ഡി.പി യോഗം ഭവനനിർമാണ സഹായം നൽകും -തുഷാർ വെള്ളാപ്പള്ളി

ചങ്ങനാശ്ശേരി: പ്രളയ ദുരിതാശ്വാസരംഗത്ത് എസ്.എൻ.ഡി.പി യോഗത്തിന് മാതൃകാപരമായി പ്രവർത്തിക്കാൻ കഴിഞ്ഞതായി യോഗം വൈസ് പ്രസിഡ‌‌ൻറ് തുഷാർ വെള്ളാപ്പള്ളി. ചങ്ങനാശ്ശേരി ആനന്ദാശ്രമത്തിൽ താലൂക്ക് യൂനിയൻ നേതൃയോഗവും യതിപൂജ വിശദീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ജയന്തി ദിനത്തിലെ ആഘോഷം ഒഴിവാക്കി സമാഹരിച്ച തുക ഭവനങ്ങൾ നഷ്ടമായവരുടെ പുനരധിവാസത്തിനായി ഉപയോഗിക്കും. നവകേരള സൃഷ്ടിക്കായി 20,000 കോടി വേണമെന്ന സർക്കാറി​െൻറ ആവശ്യം നിരവധി ക്ഷേമപദ്ധതിയിലൂടെ കേന്ദ്രസർക്കാർ നടപ്പാക്കിവരുന്നുണ്ടെന്നും തുഷാർ പറഞ്ഞു. താലൂക്ക് യൂനിയൻ പ്രസിഡൻറ് ഗിരീഷ് കോനാട്ട് അധ്യക്ഷത വഹിച്ചു. താലൂക്ക് യൂനിയൻ ശാഖകളിൽനിന്ന് സ്വരൂപിച്ച രണ്ടുലക്ഷം രൂപ ജനറൽ സെക്രട്ടറിയുടെ ദുരിതാശ്വസ നിധിയിലേക്ക് സംഭാവന നൽകി. ഭവന നിർമാണത്തിന് വനിത സംഘം സ്വരൂപിച്ച തുകയും വൃക്കരോഗികൾക്കായി കുമാരി സംഘം സ്വരൂപിച്ച തുകയും തുഷാർ വെള്ളാപ്പള്ളി ഏറ്റുവാങ്ങി. ശ്രീനാരായണ ധർമസംഘം ട്രസ്റ്റിയും ബോർഡ് അംഗവുമായ ശിവസ്വരൂപാനന്ദസ്വാമികൾ യതിപൂജ വിശദീകരണം നടത്തി. യോഗം ചങ്ങനാശ്ശേരി യൂനിയൻ സെക്രട്ടറി പി.എം. ചന്ദൻ, എം.ജി. മോഹനചന്ദൻ, എൻ. നടേശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.