ദുരിതാശ്വാസ നിധിയിലേക്ക് സ്വർണവും പണവും നൽകി മാതൃകയായി

മരട്: മകളുടെ ഏഴ് പവ​െൻറ സ്വർണ മാലയും അമ്മയുടെ ഒരു മാസത്തെ പെൻഷനും പ്രളയബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി മരടിലെ കുടുംബം മാതൃകയായി. മാധ്യമം റോഡിൽ ബത്ലേഹേമിൽ കനറാ ബാങ്ക് ജീവനക്കാരിയായ ജൂബിലി ഏഴ് പവ​െൻറ നെക്‌ലേസും മാതാവ് വള്ളി കുമാരൻ ഒരു മാസത്തെ പെൻഷൻ തുകയുടെ ചെക്കുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. സി.പി.എം മരട് ഈസ്റ്റ് എൽ.സി ഓഫിസിൽ നടന്ന ചടങ്ങിലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എം. സ്വരാജ് എം.എൽ.എക്ക് കൈമാറിയത്. സി.പി.എം ഏരിയ സെക്രട്ടറി പി. വാസുദേവൻ, എൽ.സി സെക്രട്ടറി സി.ബി. പ്രദീപ് കുമാർ, കൗൺസിലർ ടി.ആർ. കൃഷ്ണകുമാർ, എൽ.സി അംഗങ്ങളായ കെ. സുധൻ, ശാന്ത മോഹൻദാസ്, എസ്. സുബീഷ്, സനോജ് എന്നിവരും ജൂബിലിയുടെ ഭർത്താവ് പ്രദീപ് കുമാർ, രേണുക ചക്രവർത്തി എന്നിവർ സംസാരിച്ചു. ജൂബിലിയും കുടുംബാംഗങ്ങളും ദുരിതാശ്വാസ ക്യാമ്പിലും സജീവമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.