ഹനാ​െൻറ വ്യാജ ഫേസ്ബുക്ക് പേജ്: രാഷ്​ട്രീയപരമായ പോസ്​റ്റുകളും

ഹനാ​െൻറ വ്യാജ ഫേസ്ബുക്ക് പേജ്: രാഷ്ട്രീയപരമായ പോസ്റ്റുകളും കൊച്ചി: ജീവിക്കാനായി മീൻ വിൽപന നടത്തിയ കോളജ് വിദ്യാർഥിനി ഹനാനിനെ സമൂഹമാധ്യമങ്ങളിലൂടെ വീണ്ടും അപകീർത്തിപ്പെടുത്താൻ ശ്രമം. ഹനാൻ ഹനാനി എന്ന വ്യാജ ഫേസ്ബുക്ക് പേജിലൂടെയാണ് അപമാനിക്കാനുള്ള ശ്രമം നടക്കുന്നത്. ഏറ്റവും പുതുതായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട രാഷ്ട്രീയ പോസ്റ്റുകളും പേജിൽനിന്ന് വരുന്നുണ്ട്. ഈ പോസ്റ്റിന് താഴെ ഹനാനെതിരെ നിരവധി കമൻറുകളും എത്തുന്നുണ്ട്. തെറി വിളികളും ഇക്കൂട്ടത്തിലുണ്ട്. ത​െൻറ പേരിലുള്ള ഈ വ്യാജ പേജ് താനല്ല നിയന്ത്രിക്കുന്നതെന്നും തന്നെ അപമാനിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും ഹനാൻ മുമ്പ് സൈബർ സെല്ലിൽ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിരുന്നില്ല. രാഷ്ട്രീയത്തിന് പുറമേ സിനിമയും മറ്റ് പരസ്പര ബന്ധമില്ലാത്ത നിരവധി പോസ്റ്റുകളും പേജിൽ പോസ്റ്റ് ചെയ്യപ്പെടുന്നുണ്ട്. പത്തൊമ്പതിനായിരത്തിൽ ഏറെ ആളുകളാണ് ഇത് വ്യാജ ഫേസ്ബുക്ക് പേജ് ആണെന്ന് തിരിച്ചറിയാതെ പേജ് പിന്തുടരുന്നത്. ത​െൻറ പേരിൽ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടായിരുന്നുവെന്നും അതിപ്പോൾ ഉപയോഗിക്കാറില്ലെന്നും നിലവിലെ വ്യാജ ഫേസ്ബുക്ക് പേജും അതിലെ പോസ്റ്റുകളും തന്നെ മനഃപൂർവം മോശമായി ചിത്രീകരിക്കാൻ ചിലർ നടത്തുന്ന ശ്രമത്തി​െൻറ ഭാഗമാണെന്നും തനിക്ക് ഒരു രാഷ്ട്രീയ ചായ്വും ഇല്ലെന്നും ഹനാൻ പറഞ്ഞു. ഇത്തരക്കാർക്കെതിരെ അധികാരികൾ ശക്തമായ നടപടിയെടുക്കണമെന്നും ഹനാൻ കൂട്ടിച്ചേർത്തു. ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച കേസിൽ മുമ്പ് അറസ്റ്റ് ഉണ്ടായിരുന്നു. എന്നാൽ, കേസ് പിന്നീട് ഇഴഞ്ഞുനീങ്ങുകയാണ്. ഇതോടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വീണ്ടും ഹനാനെ അപമാനിക്കാൻ ചിലർ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.