ഭൂമി ഇടിഞ്ഞ്​ താഴൽ; പഠനത്തിന്​ ജിയോളജി വിദഗ്​ധ സംഘം എത്തുന്നു

തൊടുപുഴ: ജില്ലയിൽ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം പഠിക്കാൻ ബംഗളൂരുവിൽനിന്ന് ജിയോളജി വിദഗ്ധരുടെ പ്രത്യേക സംഘമെത്തും. ജില്ലയിൽ അമ്പതോളം ഇടങ്ങളിലാണ് മണ്ണിടിഞ്ഞ് താഴുകയും വിള്ളൽ രൂപപ്പെടുകയും ചെയ്തത്. 278 ഇടങ്ങളിൽ ഉരുള്‍പൊട്ടലും 1800ലേറെ സ്ഥലത്ത് മണ്ണിടിച്ചിലും ഉണ്ടായതായാണ് റിേപ്പാർട്ട്. ഹൈറേഞ്ചി​െൻറ വിവിധ മേഖലകളിലുണ്ടായ ഭൂമി വിണ്ടുകീറലും കിണറുകൾ താഴലും സംബന്ധിച്ച് വിശദ പഠനം നടത്തും. അടുത്തയാഴ്ച സംഘം ജില്ലയിലെത്തുമെന്നാണ് അധികൃതർ നൽകുന്ന വിവരം. ഭൂമിയിലുണ്ടായ മാറ്റത്തെക്കുറിച്ച് സെസും ( സ​െൻറർ ഫോർ എർത്ത് ആൻഡ് സ്പേസ് സയൻസ്) പരിശോധന നടത്തും. ഭൂമി വിണ്ടുകീറിയ 20ലേറെ ഇടങ്ങളിൽ ജില്ലാ ജിയോളജിസ്റ്റ് അജയകുമാറി​െൻറ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. നെടുങ്കണ്ടം, ചെറുതോണി, കട്ടപ്പന, വെള്ളത്തൂവൽ അടക്കം മേഖലയിലും തൊടുപുഴ താലൂക്കിലെ പൂമാലക്ക് സമീപം കൂവക്കണ്ടത്തും ഭൂമി വിണ്ടുകീറിയതായി കണ്ടെത്തിയിട്ടുണ്ട്. കുമളി-മൂന്നാർ സംസ്ഥാന പാത കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിൽ റോഡ് ഇടിഞ്ഞുതാഴ്ന്ന നിലയിലാണ്. ഇൗ മേഖലകളിലെല്ലാം പൊതുമരാമത്ത് വിഭാഗം അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. ഉരുൾപൊട്ടൽ സൂചനയില്ലാത്തിടത്തും പിളർന്നും നിരങ്ങിയും മാറിയ വീടുകളും ഇടിഞ്ഞുതാഴ്ന്ന പുരയിടങ്ങളും ഇടുക്കിയിൽ പലയിടങ്ങളിലും കാണാം. നിലംപൊത്തിയവ കൂടാതെ, തലങ്ങും വിലങ്ങും വിണ്ടുകീറിയ ഭിത്തികളോടുകൂടിയ ഒേട്ടറെ വീടുകളുമുണ്ട്. വീടിരുന്നതോ അല്ലാത്തതോ ആയ ഭൂമി വ്യത്യസ്ത തട്ടുകളായി താഴുകയോ കുത്തിയൊലിച്ച് പോകുകയോ ചെയ്തു. മണ്ണിടിഞ്ഞ് പൈപ്പ് തകർന്നു; കുടിവെള്ളമില്ലാതെ കന്നിമല സര്‍ക്കാര്‍ യു.പി സ്‌കൂള്‍ മൂന്നാർ: മണ്ണിടിഞ്ഞ് പൈപ്പ് തകർന്നതോടെ വെള്ളമില്ലാതെ കന്നിമല സര്‍ക്കാര്‍ യു.പി സ്‌കൂള്‍. ശൗചാലയത്തിലടക്കം വെള്ളമില്ല. ഉച്ചക്കഞ്ഞി മുടങ്ങാതിരിക്കാൻ അധ്യാപകര്‍ സ്കൂൾ വളപ്പിന് വെളിയില്‍നിന്ന് വെള്ളം ചുമന്ന് എത്തിക്കുകയാണ്. കുടിവെള്ളത്തിന് ഏറെ പ്രയാസമുള്ള സ്ഥലമാണ് കന്നിമല. ശാശ്വത പരിഹാരമായി സ്‌കൂളി​െൻറ സ്വന്തം ഫണ്ട് ഉപയോഗിച്ചാണ് പൈപ്പുകള്‍ സ്ഥാപിച്ചത്. എന്നാല്‍, കനത്ത മഴയിൽ സ്‌കൂൾ പ്രവേശനഭാഗത്ത് മണ്ണിടിഞ്ഞതോടെ പൈപ്പുകള്‍ തകരുകയായിരുന്നു. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. റോഡ് ഗതാഗതയോഗ്യമാക്കി െതാടുപുഴ: തൊടുപുഴ-വെള്ളിയാമറ്റം റോഡിൽ തകർന്ന കാരിക്കോട് ഭാഗം കാരിക്കോട് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഗതാഗതയോഗ്യമാക്കി. കാരിക്കോട് ആശുപത്രിയിലേക്കടക്കം നിരവധി വാഹനങ്ങൾ പോകുന്ന ഇവിടം തകർന്ന് ഗതാഗതം ദുഷ്കരമായിരുന്നു. ഇതോടൊപ്പം ന്യൂമാൻ കോളജ് ജങ്ഷനിലെ കുഴി മണ്ണും കല്ലും ഉപയോഗിച്ച് നിരത്തി. ന്യൂമാൻ കോളജ് ഡിവിഷൻ കൗൺസിലർ പി.എ. ഷാഹുൽ ഹമീദ്, സൗഹൃദ കൂട്ടായ്മ പ്രസിഡൻറ് ജി.എം. നജീബ്, സെക്രട്ടറി ബി. രാജേഷ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.