മൂന്നാര്‍: പ്രളയം തകർത്ത മൂന്നാറിൽ പുത്തൻ പ്രതീക്ഷയായി കുറിഞ്ഞിപ്പൂക്കൾ മിഴി തുറക്കുന്നു. പ്രളയത്തിെൻറ കൊഴിഞ്ഞുപോക്കിനു ശേഷമുള്ള ഒരു പൂക്കാലത്തിെൻറ വരവ്. അതിതീവ്രമഴയില്‍ പൊലിഞ്ഞുപോയ പൂക്കാലം വീണ്ടും സജീവമാകുന്നെന്ന സൂചന നൽകി ഇരവികുളം ദേശീയോധ്യാനത്തിലെ രാജമലയിലാണ് വ്യാപകമായി കുറിഞ്ഞി പൂവിട്ടു തുടങ്ങിയിരിക്കുന്നത്. കാലാവസ്ഥ കനിഞ്ഞാല്‍ രണ്ടാഴ്ചക്കുള്ളില്‍ രാജമലനിരകളിലാകെ നീലവസന്തം തെളിയും. ആഗസ്റ്റ് ആദ്യവാരം തന്നെ പൂത്തുതുടങ്ങിയ ചെടികള്‍ ആഗസ്റ്റ് 15ന് തന്നെ പൂക്കുമെന്ന് കരുതിയിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥ കുറിഞ്ഞിക്കാലം വൈകിക്കുകയായിരുന്നു. കുറിഞ്ഞി പൂത്തുതുടങ്ങിയതോടെ പ്രളയക്കെടുതിയില്‍ മരവിച്ചുപോയ മൂന്നാറിലെ ടൂറിസം മേഖല ഉണരുമെന്നാണ് കരുതുന്നത്. കുറിഞ്ഞികള്‍ പൂത്തുതുടങ്ങിയതോടെ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയില്‍ വനം വകുപ്പും ഒരുക്കം ആരംഭിച്ചിട്ടുണ്ട്. നേരത്തേ നടത്തിയ ഒരുക്കം പേമാരിയിലും പ്രളയത്തിലും ഒലിച്ചുപോയെങ്കിലും വനം വകുപ്പ് ഏറെ പ്രതീക്ഷയിലാണ്. ഇനി സഞ്ചാരികള്‍ കൂടുതലായി എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥ തിരിച്ചടിയായതോടെ അടച്ചിട്ടിരുന്ന ദേശീയ പാര്‍ക്ക് ശനിയാഴ്ച തുറന്നു. കുറിഞ്ഞിക്കാലം മുന്നില്‍ക്കണ്ട് പെരിയവര പാലം എത്രയും വേഗം സഞ്ചാരയോഗ്യമാക്കുന്നതിന് ശ്രമം പുരോഗമിക്കുകയാണ്. മൂന്നാറിനെ വിഴുങ്ങിയ വെള്ളപ്പൊക്കത്തിൽ തകർന്നുപോയതാണ് പെരിയവര പാലം. പ്രളയം രൂക്ഷമായതോടെയാണ് സന്ദര്‍ശകരുടെ വരവിന് വിലക്കേർപ്പെടുത്തിയത്. ഇത് പിൻവലിച്ചതോടെ വിദേശികളും സ്വദേശികളുമായ നിരവധി സഞ്ചാരികൾ എത്തി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതികൂല കാലവര്‍ഷം ഏൽപിച്ച ആഘാതം മറികടന്ന് കുറിഞ്ഞിക്കാലത്തിനായി ഒരുങ്ങുകയാണ് മൂന്നാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.