ഡോ. സാബു തോമസ്​ ആക്​ടിങ്​​ വൈസ് ചാൻസലറായി ചുമതലയേറ്റു

കോട്ടയം: സീനിയർ പ്രഫസറും ലോക വിഖ്യാത നാനോ ശാസ്ത്രജ്ഞനുമായ പ്രഫ. സാബു തോമസ് മഹാത്മാഗാന്ധി സർവകലാശാലയുടെ ആക്ടിങ് വൈസ് ചാൻസലറായി ചുമതലയേറ്റു. പ്രോ-വൈസ് ചാൻസലറായി പ്രവർത്തിക്കുകയായിരുന്നു. കഴിഞ്ഞ 30 വർഷമായി മഹാത്മാഗാന്ധി യൂനിവേഴ്‌സിറ്റിയിൽ സേവനം അനുഷ്ഠിക്കുന്ന ഇദ്ദേഹം സിൻഡിക്കേറ്റ് അംഗം, ഇേൻറണൽ ഡീൻ, ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ, ഇൻറർനാഷനൽ ആൻഡ് ഇൻറർ യൂനിവേഴ്‌സ് സ​െൻറർ ഫോർ നാനോ സയൻസ് സ്ഥാപക ഡയറക്ടർ, സ്‌കൂൾ ഓഫ് കെമിക്കൽ സയൻസ് ഡയറക്ടർ എന്നീ സ്ഥാനങ്ങൾ അലങ്കരിച്ചിട്ടുണ്ട്. ഗവേഷണ മേഖലയിലും ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. ഐ.െഎ.ടി ഖരഗ്പൂരിൽനിന്ന് പിഎച്ച്.ഡി നേടിയ പ്രഫ. തോമസ് 850ൽപരം ഗവേഷണ പ്രബന്ധങ്ങളുടെ രചയിതാവും 107 ആധികാരിക ഗ്രന്ഥങ്ങളുടെ എഡിറ്ററുമാണ്. നാനോ സയൻസ് പോളിമർ കോേമ്പാസിറ്റ്, ബയോ കോമ്പോസിറ്റ് വൈജ്ഞാനിക മേഖലകളെ വ്യവസായ ലോകവുമായി ബന്ധിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ ശ്രമങ്ങൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. 37 അന്തർദേശീയ ദേശീയ പ്രോജക്ടുകൾ എം.ജി യൂനിവേഴ്‌സിറ്റിക്ക് നേടിക്കൊടുത്തിട്ടുണ്ട്. 89 ഗവേഷണ വിദ്യാർഥികളുടെ പിഎച്ച്.ഡി ഗൈഡായിരുന്ന സാബു തോമസ് മികച്ച അധ്യാപകനും ശാസ്ത്രജ്ഞനുമാണ്. ഭാര്യ: ഡോ. ആൻ ജോർജ് കോട്ടയം മെഡിക്കൽ കോളജിലെ അനാട്ടമി വിഭാഗം അസോ. പ്രഫസറാണ്. മക്കൾ: മാർട്ടിൻ ജോർജ് (എം.ടെക് വിദ്യാർഥി), ക്രിസ്റ്റിൻ റോസ് തോമസ് (മെഡിക്കൽ വിദ്യാർഥി).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.