ചെറുതോണി: ഇടുക്കി അണക്കെട്ടിെൻറ ഭാഗമായ കുളമാവ് ഡാമിെൻറ കൽക്കെട്ടിൽ ചോർച്ച. അണക്കെട്ടിെൻറ ഏറ്റവും ദുർബലമായ ഭാഗമാണ് കുളമാവ് മുത്തിയുരുണ്ടയാർ പ്രദേശം. ഇവിടെ കോൺക്രീറ്റ് അണക്കെട്ടിനോട് ചേർന്ന് മണ്ണും കരിങ്കല്ലുംകൊണ്ട് നിർമിച്ച സാൻഡ് ഡാമിലാണ് ചോർച്ച. ശക്തമായ മഴയെ തുടർന്നാണിത്. മലയിൽനിന്നുള്ള ഉറവ ഇവിടെ ശക്തമാണ്. 2012ൽ ഇവിടെ ചോർച്ചയുണ്ടായപ്പോൾ വിശദ പരിശോധന നടത്തി ഈ ഭാഗം ബലപ്പെടുത്തണമെന്ന് ശിപാർശ ചെയ്തിരുന്നു. ഇതുസംബന്ധിച്ച് വിശദ റിപ്പോർട്ട് ഇൻറലിജൻസ് വിഭാഗവും നൽകി. കരിങ്കല്ലുകൊണ്ട് കെട്ടി അതിന് മുകളിൽ മണ്ണിട്ടാണ് സാൻഡ് ഡാം നിർമിച്ചിരിക്കുന്നത്. കരിങ്കല്ലിനടിയിലൂടെ വെള്ളമിറങ്ങി കുത്തിയൊഴുകി പതിക്കുന്നതാണ് ചോർച്ചയെന്നാണ് പ്രാഥമിക നിഗമനം. ചോർച്ച തടഞ്ഞില്ലെങ്കിൽ വെള്ളപ്പൊക്കത്തിൽ മൺതിട്ട ഇടിഞ്ഞാൽ വെള്ളം തൊടുപുഴയാറിലെത്തി താഴെ മലയടിവാരങ്ങളിൽ വൻ നാശനഷ്ടങ്ങളുണ്ടാക്കാനിടയുണ്ട്. ഈ ഭാഗം ബലപ്പെടുത്തുന്നതിന് നേരേത്ത ശ്രമം നടന്നതാണ്. അന്ന് കരിങ്കല്ല് കൊണ്ടുവന്ന് ജലമർദം കുറക്കാൻ ശ്രമിച്ചിരുന്നു. അത് ഫലം കണ്ടില്ല. ചോർച്ച കണ്ടെത്തിയപ്പോൾ പഠനം നടത്തിെയങ്കിലും വെളിച്ചം കണ്ടില്ല. പിന്നീട് 2014ൽ സുരക്ഷ അതോറിറ്റി നിർദേശപ്രകാരം കോഴിക്കോട് ആസ്ഥാനമായ സി.ഡബ്ല്യു.യു.ആർ.സി.എമ്മിനെ പഠനത്തിന് നിയോഗിച്ചു. മഴക്കാലത്ത് ഇവിടെ ചോർച്ച ശക്തമാകാറുണ്ട്. ഇക്കുറി ജലം വൻതോതിലായതാണ് ഇത് വർധിക്കാൻ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.