തൊടുപുഴ സി.ഐക്കെതിരെ കേസ്​

തൊടുപുഴ: കോൺഗ്രസ്-കെ.എസ്.യു നേതാക്കളെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ തൊടുപുഴ സി.ഐ എൻ.ജി. ശ്രീമോനെത ിരെ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡൻറ് ജാഫർഖാൻ മുഹമ്മദ്, ഡി.സി.സി ജനറൽ സെക്രട്ടറി ജിയോ മാത്യു, കെ.എസ്.യു സംസ്ഥാന സെക്രട്ടറി മാത്യു കെ. ജോൺ എന്നിവരെ വാട്‌സ്ആപ് സന്ദേശങ്ങളിലൂടെ സി.ഐ വ്യക്തിപരമായി അധിക്ഷേപിെച്ചന്നാണ് പരാതി. നവംബർ 29ന് കോടതിയിൽ ഹാജരാകാൻ സി.ഐക്ക് സമൻസ് അയച്ചിട്ടുണ്ട്. ജനവാസകേന്ദ്രങ്ങളിലിറങ്ങിയ കാട്ടാനകളെ തുരത്തി നെടുങ്കണ്ടം: ജനവാസകേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിച്ച കാട്ടാനകളെ തമിഴ്നാട് അതിർത്തിയിലെ ജനവാസമില്ലാത്ത മേഖലയിലേക്ക് തുരത്തി. ശാന്തനരുവി മേഖലയിലെ ഏലത്തോട്ടത്തിലിറങ്ങി കൃഷി നശിപ്പിച്ച കാട്ടാനക്കൂട്ടങ്ങളെയാണ് ദേവികുളം റാപിഡ് റെസ്പോൺസ് ടീമി​െൻറയും നാട്ടുകാരുടെയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ തുരത്തിയത്. രാവിലെ നമരി ഭാഗത്തുനിന്ന് തുരത്തിയ ആനകൾ ചുറ്റിത്തിരിഞ്ഞ് ജനവാസകേന്ദ്രങ്ങളിൽ എത്തിയെങ്കിലും വീണ്ടും ഓടിച്ചുവിട്ടു. കാട്ടാനകൾ തമിഴ്നാട് തേവാരം കാട്ടിലേക്ക് പോകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥരും നാട്ടുകാരും. പടക്കം പൊട്ടുന്നതുപോലുള്ള ശബ്ദം ഉണ്ടാക്കുന്ന ഉപകരണം ഉപയോഗിച്ചാണ് റാപിഡ് റെസ്പോൺസ് ടീം ആനകളെ ഓടിച്ചത്. ആളുകളോട് ജോലിക്കായി എസ്റ്റേറ്റുകളിലോ മറ്റ് പ്രദേശങ്ങളിലേക്കോ പോകരുതെന്ന് മുൻകൂട്ടി നിർദേശം നൽകിയിരുന്നു. ഒരാഴ്ചയിലധികമായി കാട്ടാനകൾ ഉടുമ്പൻചോല, കല്ലുപാലം, നമരി, പാപ്പൻപാറ, ശാന്തനരുവി, മണത്തോട്, വെള്ളക്കൽതേരി, ചതുരംഗപ്പാറ പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ ഇറങ്ങി നാശനഷ്ടം വരുത്തിയിരുന്നു. സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്: ഇടുക്കി മുന്നേറുന്നു നെടുങ്കണ്ടം: തൃശൂരിൽ ആരംഭിച്ച സംസ്ഥാന സബ് ജൂനിയർ ജൂഡോ ചാമ്പ്യൻഷിപ്പിൽ നെടുങ്കണ്ടം ജൂഡോ അക്കാദമിയുടെ ചിറകിലേറി ഇടുക്കി ആദ്യദിനം നാല് സ്വർണവുമായി മുന്നേറ്റം തുടങ്ങി. നെടുങ്കണ്ടം ജൂഡോ അക്കാദമിയിലെ നിഖിൽ അനിൽകുമാർ, മിഥുൻ മനോജ്, അഭിജിത്ത് രാജേഷ്, നക്ഷത്ര സന്തോഷ് എന്നിവർ സ്വർണ മെഡൽ നേടി. പെൺകുട്ടികളുടെ 32 കിലോ വിഭാഗത്തിൽ നക്ഷത്ര സന്തോഷ് സ്വർണ മെഡൽ കരസ്ഥമാക്കി. നെടുങ്കണ്ടം ആലയത്ത് തെക്കേതിൽ സന്തോഷ് -അനിറ്റ ദമ്പതികളുടെ മകളും നെടുങ്കണ്ടം സ​െൻറ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയുമാണ്. നെടുങ്കണ്ടം ചോറ്റുപാറ രാമമന്ദിരത്തിൽ അനിൽ കുമാർ-പ്രിയ ദമ്പതികളുടെ മകനാണ് നിഖിൽ. നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്. നെടുങ്കണ്ടം കോമ്പയാർ പുറ്റനാട്ടിൽ മനോജ് -സ്മിത ദമ്പതികളുടെ പുത്രനാണ് 55 കിലോ വിഭാഗത്തിൽ മത്സരിച്ചു സ്വർണം നേടിയ മിഥുൻ. നെടുങ്കണ്ടം ഹൈസ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. 35 കിലോ വിഭാഗത്തിൽ സ്വർണ മെഡൽ നേടിയ അഭിജിത്ത് നെടുങ്കണ്ടം നൂറോൻ മാക്കൽ രാജേഷ്-ജയലേഖ ദമ്പതികളുടെ മകനാണ്. നെടുങ്കണ്ടം പഞ്ചായത്ത് യു.പി സ്കൂൾ ആറാം ക്ലാസ് വിദ്യാർഥിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.