പുൽപള്ളി: കടബാധ്യത കാരണം കർഷകൻ ആത്മഹത്യ ചെയ്തു. പുൽപള്ളി അമരക്കുനി വട്ടമല രാഘവനെ (62) ആണ് മരിച്ചനിലയിൽ കെണ്ടത്തിയത്. വ്യാഴാഴ്ച മുതൽ കാണാനില്ലായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിൽ വീടിനോടുചേർന്ന ഷെഡിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ജില്ല സഹകരണ ബാങ്കിെൻറ പുൽപള്ളി സായാഹ്ന ശാഖയിൽ അഞ്ചുലക്ഷവും എസ്.ബി.ഐയുടെ കാപ്പിസെറ്റ് ശാഖയിൽ ഏഴുലക്ഷത്തിെൻറ വിദ്യാഭ്യാസ വായ്പയും തിരിച്ചടക്കാനുണ്ട്. മകൻ ജിതിെൻറ പഠനാവശ്യത്തിനായാണ് വിദ്യാഭ്യാസ വായ്പയെടുത്തത്. അടക്കാതോട്ടങ്ങൾ പാട്ടക്കച്ചവടത്തിന് എടുത്തിരുന്നു. സ്വന്തമായുള്ള തോട്ടത്തിലെ കുരുമുളക്, അടയ്ക്ക തുടങ്ങിയ കൃഷികള്‍ ഏറക്കുറെ പൂർണമായി നശിച്ചതിനെ തുടര്‍ന്നുണ്ടായ മാനസിക വിഷമമാണ് ആത്മഹത്യക്ക് കാരണമെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഭാര്യ അംബിക. മക്കൾ: ജിത്ത്, ജിജോ, ജിതിൻ. മരുമക്കൾ സനിത, അനു, മഞ്ജു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.