കട്ടപ്പന: നവകേരള സൃഷ്ടിക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജോൺ നൽകിയത് ജീവിത മാർഗം. ആകെയുള്ള സമ്പാദ്യമായ ആടിനെയും കുഞ്ഞുങ്ങളെയുമാണ് നിർമലാസിറ്റി താന്നിക്കൽ ടി.ജെ. ജോൺ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത‌്. കേരളത്തിെൻറ പുനർനിർമാണത്തിനായി ലോകത്തുള്ള എല്ലാ മലയാളികളും കൈമെയ് മറന്ന‌് സഹായം നൽകുന്നതിൽ പ്രചോദനം ഉൾക്കൊണ്ടാണ‌് താനും ജീവിതോപാധിയെ നൽകുന്നതെന്ന‌് ജോൺ പറഞ്ഞു. കഴിഞ്ഞ കാലവർഷക്കെടുതിയിൽ ജോണിെൻറ വീടിനും കേടുപാടുകൾ സംഭവിച്ചിരുന്നു. അഞ്ചു ലക്ഷം രൂപയുടെ നഷ്ടമാണ് ഈ കർഷകനുണ്ടായത‌്. ഏഴു ദിവസം ദുരിതാശ്വാസ ക്യാമ്പിലും കഴിഞ്ഞു. എല്ലാവരും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുമ്പോൾ തെൻറ കൈവശമുള്ള ആടും രണ്ട‌് ആട്ടിൻകുട്ടികളുമാണ‌് ജോൺ നീക്കിെവച്ചത‌്. വെള്ളിയാഴ‌്ച സി.പി.എം കട്ടപ്പന ഏരിയ സെക്രട്ടറി വി.ആർ. സജിക്ക‌് ആടുകളെ കൈമാറി. കൗൺസിലർ കെ.പി. സുമോദ‌്, ടോമി ജോർജ‌്, എബി മാത്യു, തോമസ‌് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.