ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തിയ കൈയേറ്റങ്ങൾ ഒഴിപ്പിക്കാന്‍ നഗരസഭ കൗണ്‍സില്‍ അനുമതി

തൊടുപുഴ: നഗരസഭ പരിധിയിലെ അനധികൃത നിര്‍മാണങ്ങളും കൈയേറ്റങ്ങളും തടയാൻ രൂപവത്കരിച്ച ടാസ്‌ക് ഫോഴ്‌സ് കണ്ടെത്തിയ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കൗണ്‍സില്‍ യോഗം അനുമതി നൽകി. കെട്ടിട നിര്‍മാണ നിയമങ്ങൾ പാലിക്കാതെ നിര്‍മിച്ചവ പൊളിച്ചുമാറ്റാനാണ് കൗണ്‍സില്‍ െഎകകണ്ഠ്യേന തീരുമാനിച്ചത്. ആദ്യഘട്ടം പ്രധാനപ്പെട്ട രണ്ടെണ്ണത്തിനെതിരെ നടപടി സ്വീകരിക്കാനാണ് ടാസ്‌ക് ഫോഴ്‌സ് കൗണ്‍സില്‍ യോഗത്തി​െൻറ അനുമതി തേടിയത്. എന്നാല്‍, അന്വേഷണത്തില്‍ കണ്ടെത്തിയ ഏഴ് അനധികൃത നിര്‍മാണങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ പൊളിച്ചുമാറ്റാന്‍ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. നടപടിക്ക് രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് കൗണ്‍സിലര്‍മാര്‍ ഉറപ്പുനല്‍കണമെന്നും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണ വേണമെന്നും അസി. എൻജിനീയർ ആവശ്യപ്പെട്ടു. പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട ഏഴുനിര്‍മാണത്തി​െൻറയും ഉടമകൾക്ക് വിശദീകരണം നല്‍കാന്‍ നോട്ടീസ് നല്‍കിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നും പലരും സഹകരിച്ചില്ലെന്നും എൻജിനീയർ അറിയിച്ചു. വീടിനോട് ചേര്‍ന്ന് റോഡിലേക്ക് കയറ്റിയുള്ള നിര്‍മാണങ്ങള്‍ നിലവിലെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും എ.ഇ കൂട്ടിച്ചേര്‍ത്തു. പൊളിച്ചുമാറ്റല്‍ െചലവ് ഉടമകളിൽനിന്ന് ഇൗടാക്കും. പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിക്കാൻ വൈദ്യുതി ബോർഡിന് കത്ത് നല്‍കിയതായി ആക്ടിങ് ചെയര്‍മാന്‍ ടി.കെ. സുധാകരന്‍ നായര്‍ പറഞ്ഞു. നഗരസഭ പരിധിയില്‍ വെങ്ങല്ലൂര്‍, മുതലക്കോടം, മങ്ങാട്ടുകവല എന്നിവിടങ്ങളിലായി 190 അനധികൃത നിര്‍മാണം നടന്നതായി പരാതികളുണ്ടെന്ന് സെക്രട്ടറി കൗണ്‍സിലില്‍ പറഞ്ഞു. അനധികൃത നിർമാണങ്ങളുണ്ടായത് യഥാസമയം നടപടി എടുക്കാത്തതിനാലാണെന്ന് ആർ. ഹരി കുറ്റെപ്പടുത്തി. നഗരസഭയിലെ അനധികൃത നിര്‍മാണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഉപസമിതിയെ ചുമതലപ്പെടുത്തി. ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചു കഴിഞ്ഞും അനധികൃത നിര്‍മാണം നടക്കുന്നുണ്ടെന്നും അതിനാല്‍ ടാസ്‌ക് ഫോഴ്‌സ് പിരിച്ചുവിടണമെന്നും ചില പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. നഗരസഭ പരിധിക്കുള്ളിലെ ഓട്ടോകളിൽ മീറ്റര്‍ ഘടിപ്പിക്കാതെയും മീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാതെയും യാത്രക്കാരില്‍നിന്ന് അമിത ചാര്‍ജ് ഈടാക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു. ഭാരതീയ ചികിത്സ വകുപ്പ് ജില്ലയിൽ പനി ക്ലിനിക്ക് ആരംഭിക്കുന്നു പൈനാവ്: മഴക്കാലം ആരംഭിച്ചതോടെ ഭാരതീയ ചികിത്സ വകുപ്പ് പനി ക്ലിനിക്ക് ആരംഭിക്കുന്നു. ജില്ലയിലെ മൂന്ന് ആയുർവേദ ആശുപത്രിയിലും എല്ലാ ഡിസ്പെൻസറിയിലും പനി ക്ലിനിക്ക് പ്രവർത്തിക്കും. ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ.സി. രാധാമണിയുടെ അധ്യക്ഷതയിൽ ചേർന്ന പകർച്ചവ്യാധി പ്രതിരോധ മേഖല കൺവീനർമാരുടെ യോഗത്തിൽ ജില്ലയിലെ സ്ഥിതിഗതികൾ വിലയിരുത്തി. എല്ലാ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ ആവശ്യമായ സ്ഥലങ്ങളിൽ മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവ നടത്തും. മെഡിക്കൽ ക്യാമ്പിലും മറ്റ് പ്രതിരോധ പ്രവർത്തനങ്ങളിലും സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമാക്കുമെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചതായി ആയുർവേദ ഡി.എം.ഒ പറഞ്ഞു. പ്രതിഭസംഗമം ജൂൺ 17ന് തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തിലെ സ്കൂളുകളിൽനിന്ന് (സി.ബി.എസ്.ഇ ഉൾപ്പെടെ) ഈ വർഷം എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികളെ പങ്കെടുപ്പിച്ച് ഗാന്ധിജി സ്റ്റഡി സ​െൻറർ ആഭിമുഖ്യത്തിൽ ജൂൺ 17ന് ഉച്ചക്ക് 2.30ന് പ്രതിഭസംഗമം 2018 ചുങ്കം സ​െൻറ് മേരീസ് പാരിഷ്ഹാളിൽ നടക്കുമെന്ന് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു. ഉച്ചക്ക് ഒന്നര മുതൽ രജിസ്േട്രഷൻ തുടങ്ങും. തുടർന്ന് കരിയർ ഗൈഡൻസ് ക്ലാസും പുരസ്കാര വിതരണവും ഉണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.