മൂന്നരപ്പതിറ്റാണ്ടായിട്ടും നെടുങ്കണ്ടം തപാൽ ഒാഫിസ്​ പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിൽ

നെടുങ്കണ്ടം: മൂന്നരപ്പതിറ്റാണ്ടായിട്ടും നെടുങ്കണ്ടം തപാൽ ഒാഫിസ് പ്രവർത്തിക്കുന്നത് വാടക ക്കെട്ടിടത്തിൽ. കെട്ടിടം ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടതോടെ ജീവനക്കാർ ഇടം തേടി നെട്ടോട്ടത്തിലാണ്. മറ്റു പല സ്ഥലങ്ങളിലും ഓഫിസുകൾ പരിഷ്കരിച്ചു. ചില ഓഫിസുകളിൽ എ.ടി.എം കൗണ്ടറുകൾ ആരംഭിച്ചു. 35 വർഷമായി നെടുങ്കണ്ടത്തി​െൻറ വിവിധ ഭാഗങ്ങളിലായി വാടക ക്കെട്ടിടങ്ങളിൽ പ്രവർത്തിച്ചുവരികയാണ് തപാൽ ഒാഫിസ്. നെടുങ്കണ്ടം യൂനിയൻ ബാങ്കിന് എതിർവശത്തെ വാടകക്കെട്ടിടത്തിലാണ് ഇപ്പോൾ പ്രവർത്തനം. പാമ്പാടുംപാറ, ചേമ്പളം, എഴുകുംവയൽ, മാവടി, മഞ്ഞപ്പാറ, പച്ചടി, കൈലാസനാട് ഓഫിസുകൾ നെടുങ്കണ്ടം സബ് ഓഫിസിനു കീഴിലാണ്. പോസ്റ്റ്മാസ്റ്റർ അടക്കം 12ഒാളം ജീവനക്കാരും മെയിലുമായി വരുന്ന അഞ്ചോളം പേരും തിങ്ങിഞെരുങ്ങിയാണ് വാടകമുറിയിൽ ജോലിചെയ്യുന്നത്. അസൗകര്യങ്ങളുടെ പേരുപറഞ്ഞ് പലതവണ അങ്ങിങ്ങായി ഓഫിസ് പറിച്ചുനട്ടിട്ടും സ്വന്തം കെട്ടിടത്തി​െൻറ കാര്യത്തിൽ തീരുമാനമായില്ല. സ്ഥലപരിമിതി ജീവനക്കാരെയും വിവിധ ആവശ്യങ്ങൾക്ക്്്് എത്തുന്നവരെയും ദുരിതത്തിലാക്കുകയാണ്. ഓഫിസിനുള്ളിൽ ആവശ്യത്തിന് കൗളോ കാബിനുകളോ ഇല്ല. വനിത ജീവനക്കാർക്ക് യൂനിഫോം മാറാൻ സൗകര്യമില്ല. ഭീമമായ തുക വാടകനൽകുമ്പോഴും അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് പ്രശ്നം സൃഷ്ടിക്കുന്നു. വർഷങ്ങൾക്കുമുമ്പ് കേന്ദ്രസർക്കാറി​െൻറ പ്രത്യേക പദ്ധതി പ്രകാരം രാജ്യമൊട്ടാകെ തപാൽ വകുപ്പിനായി സ്ഥലങ്ങൾ വാങ്ങിച്ചിരുന്നു. നെടുങ്കണ്ടത്ത് ലേബർ ഓഫിസിന് സമീപം കുമളി-മൂന്നാർ സംസ്ഥാന പാതയോരത്ത് 70 സ​െൻറ് സ്ഥലമാണ് സർക്കാർ വാങ്ങിയ സ്ഥലം കാടുപിടിച്ച് നശിക്കുന്നു. തപാൽ ഒാഫിസ് പ്രവർത്തനത്തിന് ഒരുമാസത്തെ വാടകയിനത്തിൽ 11,000 രൂപയോളമാണ് ചെലവാകുന്നത്. കെട്ടിടം ഒഴിഞ്ഞു തരണമെന്നും അല്ലെങ്കിൽ വാടക കരാർ പുതുക്കണമെന്നും കെട്ടിടമുടമ പലതവണ ആവശ്യപ്പെട്ടെങ്കിലും നടപടിയില്ല. ഉടുമ്പൻചോല താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടത്ത് ആയിരക്കണക്കിനാളുകളാണ് ദിനംപ്രതി പോസ്റ്റ് ഓഫിസിൽ എത്തുന്നത്. പോസ്റ്റൽ ഡിപ്പാർട്മ​െൻറി​െൻറ സെക്രേട്ടറിയറ്റ് കെട്ടിടങ്ങളുടെ നിർമാണപ്രവർത്തനങ്ങൾക്കും അറ്റകുറ്റപ്പണിക്കും മറ്റുമായി വർഷങ്ങളായി ഫണ്ട് അനുവദിക്കുന്നില്ല. വാങ്ങിയ സ്ഥലത്തിന് സമീപത്തുകൂടിയാണ് താലൂക്ക് ഒാഫിസിലേക്കുള്ള റോഡ്. സമീപത്ത് നിരവധി ക്വാർട്ടേഴ്സുകളുമുണ്ട്. കാട് വളർന്നത് സമീപവാസികളെ ഭീതിയിലാഴ്ത്തുകയാണ്. ഇഴജന്തുക്കളുടെയും നായ്ക്കളുടെയും ശല്യം വർധിച്ചു. നെടുങ്കണ്ടം ഹെഡ് ഒാഫിസായി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്. ലൈഫ് ഭവനപദ്ധതി രണ്ടാം ഘട്ടം: ആദ്യഗഡു വിതരണം ചെയ്തു തൊടുപുഴ: ലൈഫ് ഭവനപദ്ധതിയിൽ ഇടവെട്ടി പഞ്ചായത്തിലെ രണ്ടാം ഘട്ടത്തിൽ െതരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക് ആദ്യ ഗഡു പി.ജെ. ജോസഫ് എം.എൽ.എ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ലത്തീഫ് മുഹമ്മദ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീജ നൗഷാദ്, പഞ്ചായത്ത് അംഗങ്ങളായ സിബി ജോസ്, ബീന വിനോദ്, ബീവി സലിം, ടി.എം. മുജീബ്, അശ്വതി ആർ. നായർ, ജസീല ലത്തീഫ്, ഇ.കെ. അജിനാസ്, ഷീല ദീപു, എ.കെ. സുഭാഷ് കുമാർ, പി. പ്രകാശ്, സീന നവാസ്, ലൈഫ് മിഷൻ ജില്ല കോഒാഡിനേറ്റർ കെ. പ്രവീൺ, പഞ്ചായത്ത് സെക്രട്ടറി എം.സി. അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞവർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് സമ്മാനം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.