കഞ്ഞിക്കുഴി റെയിൽവേ മേൽപാലം നാലുവരിയാക്കാൻ അനുമതി

കോട്ടയം: നൽകി പൊതുമരാമത്ത് വകുപ്പ് ഉത്തരവ്. റെയിൽവേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കെ.കെ.റോഡിൽ കഞ്ഞിക്കുഴിയിലെ മേൽപാലമാണ് പൊളിച്ചുപണിയുന്നത്. നിലവിൽ രണ്ടുവരിപ്പാതയായി പുനർ നിർമിക്കുന്നതിനുള്ള പ്രാരംഭപ്രവർത്തനം നടന്നുവരുകയാണ്. ഇതിനിടെ, മേൽപ്പാലം നാലുവരിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും സതേൺ റെയിൽവേ ചീഫ് എൻജിനീയർക്കും നിവേദനം നൽകി. ഇതിനെത്തുടർന്ന് മുഖ്യമന്ത്രിയുടെ നിർദേശമനുസരിച്ച് വിദഗ്ധസംഘം സ്ഥലം സന്ദർശിച്ചു. പൊതുമരാമത്ത് മന്ത്രി സതേൺ റെയിൽവേക്ക് കത്തെഴുതുകയും ചെയ്തു. ഇതി​െൻറ തുടർച്ചയായാണ് നാലുവരിയായി മേൽപാലം നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അനുമതി നൽകി ഉത്തരവിറക്കിയത്. എന്നാൽ, ഉത്തരവൊന്നും ലഭിച്ചിട്ടിെല്ലന്നും നാലുവരി പ്പാതയാക്കുന്ന തരത്തിൽ തങ്ങൾക്ക് നിർദേശമൊന്നും ലഭിച്ചിട്ടിെല്ലന്നും റെയിൽവേ എൻജിനീയറിങ് വിഭാഗം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നേരേത്ത റെയിൽവേ, ദേശീയപാത, പി. ഡബ്ല്യു.ഡി (റോഡ്സ്) അധികൃതർ ഉൾപ്പെടുന്ന സംഘം മേൽപാലവും സമീപസ്ഥലങ്ങളും സന്ദർശിച്ചഘട്ടത്തിൽ നാലുവരിക്ക് സ്ഥലം ലഭ്യമാണെങ്കിലും നിർമാണം ഏറെ ക്ലേശകരമായിരിക്കുമെന്നായിരുന്നു റെയിൽവേ പ്രതിനിധി വ്യക്തമാക്കിയത്. നിലവിൽ രണ്ടുവരിയായി നിർമിക്കാൻ തീരുമാനിച്ച പാലത്തിന് വീതി കൂട്ടിയാൽ സമീപത്തുള്ള പ്ലാേൻറഷൻ കോർപറേഷൻ ഓഫിസി​െൻറ മുൻഭാഗത്തെ സ്ഥലവും മറ്റൊരു ചെറിയ കെട്ടിടവും പൊളിച്ചുനീക്കേണ്ടി വരുമെന്ന് സംഘം വിലയിരുത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.