ഔദ്യോഗിക ഭാഷ സമിതിയിൽ ഇനി ജനപ്രതിനിധികളും

കോട്ടയം: ഭരണഭാഷയായ മലയാളത്തിൽ തന്നെയാണ് സർക്കാർ ഉദ്യോഗസ്ഥർ ഫയലുകളെഴുതുന്നതെന്ന് ഉറപ്പുവരുത്താൻ ജില്ലതല ഔദ്യോഗിക ഭാഷ സമിതിയിൽ ജനപ്രതിനിധികളെക്കൂടി ഉൾപ്പെടുത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ജില്ല പഞ്ചായത്ത് അംഗങ്ങളായ ലിസമ്മ ബേബി, പെണ്ണമ്മ ജോസഫ് എന്നിവരെയാണ് ഉൾപ്പെടുത്തിയത്. ജില്ലയിലെ എൺത്തിആറിലധികം വരുന്ന സർക്കാർ, അർധസർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിലെ കഴിഞ്ഞ മൂന്നുമാസത്തെ ഔദ്യോഗിക ഭാഷ ഉപയോഗം അവലോകനം ചെയ്യാൻ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച കലക്ടർ ഡോ. ബി.എസ്. തിരുമേനിയാണ് ഇൗക്കാര്യമറിയിച്ചത്. ഭരണം സുതാര്യമാക്കുന്നതി​െൻറ ഭാഗമായാണ് മലയാളം ഫയലെഴുത്ത് എല്ല ഓഫിസുകളിലും നിർബന്ധമാക്കിയതെന്ന് കലക്ടർ പറഞ്ഞു. നിയമപരമായി ഇംഗ്ലീഷിൽ കൈകാര്യം ചെയ്യേണ്ടതൊഴികെയുള്ള എല്ലാ കത്തുകളും ഉത്തരവുകളും നിർദേശങ്ങളും നോട്ടീസുകളും മലയാളത്തിൽ തയാറാക്കണം. ഇതിനായുള്ള നിഘണ്ടു ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. മലയാളത്തിലുള്ള സീൽ ഉപയോഗിക്കണം. ഫയൽ കൈകാര്യം ചെയ്യുന്നവർക്കെല്ലാം ഐ.എം.ജിയുടെ വിവിധ കേന്ദ്രങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. മലയാളം കമ്പ്യൂട്ടിങ് പരിശീലനം നൽകാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ട്. ജില്ലതല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി മറക്കല്ലേ മലയാളം എന്ന പേരിൽ വാട്സ്ആപ്പ് ഗ്രൂപ് രൂപവത്കരിക്കാനും ജില്ലയുടെ വെബ്സൈറ്റ് ദ്വിഭാഷയിലാക്കാനുള്ള നടപടികളും പൂർത്തിയായിവരുകയാണെന്നും കലക്ടർ പറഞ്ഞു. ഭാഷ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജൂനിയർ സൂപ്രണ്ട് എം.ആർ. രഘുദാസ് അവതരിപ്പിച്ചു. ജില്ല പഞ്ചായത്ത് അംഗം ലിസമ്മ ബേബി, ഔദ്യോഗിക ഭാഷ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആർ.എസ്. റാണി, എ.ഡി.എം കെ. രാജൻ എന്നിവർ സംസാരിച്ചു. പ്രദർശന വാഹനം പര്യടനം തുടങ്ങി കോട്ടയം: മന്ത്രിസഭ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പി​െൻറ പ്രദർശന വാഹനം ജില്ലയിൽ പര്യടനം തുടങ്ങി. കലക്ടറേറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ കലക്ടർ ഡോ. ബി.എസ്. തിരുമേനി ഫ്ലാഗ്ഒാഫ് ചെയ്തു. എ.ഡി.എം കെ. രാജൻ, ജില്ല പ്ലാനിങ് ഓഫിസർ ടെസ് പി. മാത്യു, ജില്ല മണ്ണ് സംരക്ഷണ ഓഫിസർ പദ്മകുമാർ, കുടുംബശ്രീ മിഷൻ അസി. കോഓഡിനേറ്റർ സാബു സി. മാത്യു എന്നിവർ പെങ്കടുത്തു. വികസനചിത്രങ്ങളുടെ പ്രദർശനം, വിഡിയോ ഷോ എന്നിവ ഒരുക്കിയ വാഹനം പാമ്പാടി, വാഴൂർ, പൊൻകുന്നം, ഇളങ്ങുളം, പാലാ, ഭരണങ്ങാനം, ഈരാറ്റുപേട്ട, തിടനാട്, പാറത്തോട്, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിൽ പര്യടനം നടത്തി. വെള്ളിയാഴ്ച മണിമല, കറുകച്ചാൽ, മാടപ്പള്ളി, ചങ്ങനാശ്ശേരി, തെങ്ങണ, പുതുപ്പള്ളി, മണർകാട്, മുത്തോലി, ഏറ്റുമാനൂർ എന്നിവിടങ്ങളിലും ശനിയാഴ്ച മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ, ഉഴവൂർ, കുറവിലങ്ങാട്, കുറുപ്പന്തറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, കുലശേഖരമംഗലം, ചെമ്പ് എന്നിവിടങ്ങളിലും പര്യടനം നടത്തും. എംപ്ലോയബിലിറ്റി സ​െൻററിൽ അഭിമുഖം നാളെ കോട്ടയം: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചി​െൻറ ഭാഗമായ എംപ്ലോയബിലിറ്റി സ​െൻറിൽ ശനിയാഴ്ച രാവിലെ 10ന് പ്രമുഖ സ്വകാര്യ കമ്പനികളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. അക്കാദമിക് ഫാക്കൽറ്റിസ് (ഇംഗ്ലീഷ്, മാത്സ്), കസ്റ്റമർ സപ്പോർട്ട്, ൈഡ്രവേഴ്സ് എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. താൽപര്യമുള്ള ഉദ്യോഗാർഥികൾ കലക്ടറേറ്റിലെ എംപ്ലോയബിലിറ്റി സ​െൻററിൽ ബയോഡാറ്റയുമായി എത്തണം. ഫോൺ: 7356754522, 0481 2563451. വൈദ്യുതി മുടങ്ങും കോട്ടയം: കോട്ടയം സെൻട്രൽ സെക്ഷ​െൻറ പരിധിയിൽ ബേക്കർ ജങ്ഷൻ, അണ്ണാൻകുന്ന്, നാഗമ്പടം എന്നിവിടങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.