കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ 49.29 കോടി രൂപ മുടക്കി നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതികൾക്ക് തുടക്കമിടും. പുതിയ അത്യാഹിത വിഭാഗം, നവീകരിച്ച ഗൈനക്കോളജി ഒ.പി, അത്യാധുനിക ഡുവൽമോഡുലാർ ട്രാൻസ്പ്ലാൻറ് ഓപറേഷൻ തിയറ്റർ, ഹീമോഫീലിയ വാർഡ്, പുതിയ മോർച്ചറി ബ്ലോക്ക്, ഗൈനക്കോളജി വിഭാഗത്തിലെ 24 മണിക്കൂർ ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് ഞായറാഴ്ച നടക്കുന്നത്. 11.5 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന ലീനിയർ ആക്സിലറേറ്ററിെൻറ ശിലാസ്ഥാപനവും 525 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ സമർപ്പണവും മുഖ്യമന്ത്രി നിർവഹിക്കും. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി. സുധാകരൻ, കെ. രാജു എന്നിവർ പെങ്കടുക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 36 കോടി മുടക്കി അഞ്ച് നിലകളിലായാണ് പുതിയ അത്യാഹിത വിഭാഗം നിർമിച്ചിരിക്കുന്നത്. 1.5 കോടി രൂപ ചെലവിൽ അത്യാഹിത വിഭാഗത്തിൽ ഡിജിറ്റൽ റേഡിയോഗ്രഫി യന്ത്രവും സ്ഥാപിച്ചിട്ടുണ്ട്. റിസപ്ഷൻ, സർജറി, മെഡിസിൻ, അസ്ഥിരോഗം, ഡെൻറൽ വിഭാഗങ്ങൾ എന്നിവക്കായി പ്രത്യേക സൗകര്യങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ 166 സ്റ്റാഫ് നഴ്സുമാരെയും ശുചീകരണ തൊഴിലാളികൾ, ലാബ് ടെക്നീഷ്യൻ എന്നിവരെയും നിയമിച്ചിട്ടുണ്ട്. സർക്കാറിെൻറ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ മുടക്കി ഗൈനക്കോളജി ഒ.പി നവീകരിച്ചു. 8.39 കോടി മുടക്കി ആശുപത്രിയിലെ വിവിധ ഒ.പികളുടെ നവീകരണപ്രവർത്തനം നടത്തി. 95 ലക്ഷം മുടക്കി ഡുവൽ മോഡുലാർ ട്രാൻസ്പ്ലാൻറ് ഓപറേഷൻ തിയറ്ററാണ് ആശുപത്രിയിൽ പണികഴിപ്പിച്ചിരിക്കുന്നത്. സുരേഷ് കുറുപ്പ് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ചാണ് ഹീമോഫിലിയ വാർഡ് പണിതീർത്തത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ലാബ്, ആരോഗ്യ ബോധവത്കരണ കേന്ദ്രം, കൂട്ടിരിപ്പുകാർള്ള വിശ്രമസ്ഥലം തുടങ്ങിയവയോടെയാണ് പുതിയ ഗൈനക്കോളജി വാർഡ് പ്രവർത്തനം ആരംഭിക്കുന്നത്. കൗമാരക്കാരുടെ ആരോഗ്യ പ്രശ്നങ്ങൾ, വിവാഹപൂർവ ആരോഗ്യ കൗൺസലിങ് തുടങ്ങിയവയാണ് ആരോഗ്യ ബോധവത്കരണ കേന്ദ്രത്തിലുള്ളത്. 70 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മോർച്ചറി ബ്ലോക്ക് സജ്ജീകരിച്ചത്. പുതിയ പോസ്റ്റ്മോർട്ടം ടേബിൾ, ഫ്രീസർ മറ്റു ഉപകരണങ്ങൾ തുടങ്ങിയവ ബ്ലോക്കിലുണ്ടാകും. ഒരേസമയം നാല് മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ സാധിക്കും. ആശുപത്രി പ്രിൻസിപ്പൽ ഡോ. ജോസ് ജോസഫും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. സ്‌കൂള്‍ കിറ്റ് വിതരണം കോട്ടയം: ഹെവന്‍ലി ഫീസ്റ്റിെൻറ ജീവകാരുണ്യ സംഘടനയായ റിച്ച് വേള്‍ഡ് വൈഡ് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന സ്‌കൂള്‍ കിറ്റിെൻറ വിതരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച നടത്തും. ഉച്ചക്ക് 12.30ന് തിരുനക്കര മൈതാനിയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. സംസ്ഥാനത്ത് ഇരുപതിനായിരത്തോളം കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ നല്‍കുന്നത്. ബാഗ്, കുട, നോട്ട് ബുക്കുകള്‍ ഉള്‍പ്പെടെ പത്തോളം വസ്തുക്കളാണ് സ്‌കൂള്‍ കിറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളതെന്ന് റിച്ച് വേള്‍ഡ് വൈഡ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തിലെ സ്വാമി ഗുരുരത്‌നം ജ്ഞാനതപസി മുഖ്യപ്രഭാഷണം നടത്തും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ജോസ് കെ. മാണി എം.പി, നഗരസഭ ചെയര്‍പേഴ്‌സൻ പി.ആര്‍. സോന, മുന്‍ എം.എല്‍.എ വി.എന്‍. വാസവന്‍, കോട്ടയം മുനിസിപ്പാലിറ്റി പ്രതിപക്ഷ കക്ഷി നേതാവ് സത്യനേശന്‍ തുടങ്ങിയവര്‍ പെങ്കടുക്കും. ഹെവന്‍ലി ഫീസ്റ്റ് ഗവേണിങ് ബോഡി അംഗം റെജി കോശി, റിച്ച് വേള്‍ഡ് വൈഡ് ട്രഷറര്‍ റോയ് മാത്യു, പ്രദീഷ് കെ. ബേബി തുടങ്ങിയവര്‍ വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.