േകാട്ടയം: വിവിധ ആവശ്യങ്ങളുന്നയിച്ച് തപാൽ ജീവനക്കാർ നടത്തുന്ന സമരം മൂന്നാംദിവസത്തിലേക്ക്. പോസ്റ്റ് ഒാഫിസിനെ ആശ്രയിക്കുന്ന വ്യാപാരികളടക്കമുള്ള ഇടപാടുകാർ വലഞ്ഞു. ജീവനക്കാരുടെ േസവനവ്യവസ്ഥകൾ പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് കമലേഷ്ചന്ദ്ര അധ്യക്ഷനായുള്ള കമ്മിറ്റി കേന്ദ്രസർക്കാറിന് സമർപ്പിച്ച റിപ്പോർട്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല സമരം. ബാങ്കുകളിൽനിന്ന് മാറി പോസ്റ്റൽ സേവിങ്സ് അക്കൗണ്ടിൽ പണം നിക്ഷേപിച്ചവരാണ് കുടുങ്ങിയത്. വ്യാപാര ആവശ്യങ്ങൾപോലും ബുദ്ധിമുട്ടിലായ സാഹചര്യത്തിൽ പോസ്റ്റൽ സമരം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ അനുകൂല നടപടിയെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ആവശ്യപ്പെട്ടു. കോട്ടയം ഹെഡ്പോസ്റ്റ് ഒാഫിസിന് മുന്നിൽ ചേർന്ന യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധാനം ചെയ്ത് ഡി.സി.സി വൈസ് പ്രസിഡൻറ് ജി. ഗോപകുമാർ, ജി.ഡി.എസ് സംസ്ഥാന സെക്രട്ടറി എം.എസ്. സാബു, കേന്ദ്ര കോൺഫെഡറേഷൻ ജില്ല പ്രസിഡൻറ് കെ.എ. വർഗീസ്, എഫ്.എൻ.പി.ഒ ജില്ല പ്രസിഡൻറ് കെ. രാധാകൃഷ്ണൻ, എൻ.എഫ്.പി.ഇ ഡിവിഷനൽ പ്രസിഡൻറ് രാജേഷ് മാന്നാത്ത്, ആർ. ബിജു (എൻ.ജി.ഒ അസോ.), എൻ.എസ്. സിറിയക് (എഫ്.എൻ.പി.ഒ പെൻഷനേഴ്സ് അസോ.), ആർ. അജയകുമാർ (ബി.എസ്.എൻ.എൽ.ഇ.യു) എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.