പത്തനംതിട്ട: കേന്ദ്ര സർക്കാറിെൻറ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് 22 മുതൽ തപാൽ ജീവനക്കാർ ആരംഭിച്ച സമരം തുടരുന്നു. തപാൽ വകുപ്പിലെ ജി.ഡി.എസ് ജീവനക്കാരുടെ വേതന പരിഷ്കരണത്തിനുള്ള കമലേഷ് ചന്ദ്ര കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്. തപാൽ ജീവനക്കാരിൽ ഭൂരിപക്ഷവും ജി.ഡി.എസ് വിഭാഗത്തിലുള്ളവരാണ്. കമീഷൻ ശിപാർശ അനുസരിച്ച് വേതനം കുറഞ്ഞത് 10,000 രൂപയാക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. സമരത്തെ തുടർന്ന് പോസ്റ്റൽ, ആർ.എം.എസ് മേഖലകൾ നിശ്ചലമായിരിക്കുകയാണ്. ജില്ലയിലെ ഹെഡ് പോസ്റ്റ് ഒാഫിസുകൾക്ക് മുന്നിൽ ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തിൽ പ്രകടനങ്ങളും യോഗങ്ങളും നടക്കുന്നുണ്ട്. എൻ.എഫ്.പി.ഇയുടെ നേതൃത്വത്തിൽ ജീവനക്കാർ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഒാഫിസിന് മുന്നിൽ പ്രകടനം നടത്തി. തുടർന്ന് യോഗം എഫ്.എസ്.ഇ.ടി.ഒ ജില്ല സെക്രട്ടറി വി.എസ്. മുരളീധരൻ നായർ ഉദ്ഘാടനം ചെയ്തു. കെ.ജി. വിക്രമൻ, സി.വി. സുരേഷ്കുമാർ, ഡോ. ബി.എൻ. ഷാ, ഷാജി പി. മാത്യു, ജി.ഡി.എസ് ജില്ല സെക്രട്ടറി ജോൺ മാത്യു, കെ.കെ. രാജൻകുട്ടി, സോമരാജൻപിള്ള എന്നിവർ സംസാരിച്ചു. അജി മാത്യു അധ്യക്ഷത വഹിച്ചു. കെ.കെ. ജഗദമ്മ സ്വാഗതവും എം.കെ. രവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.