കുമരകം: സ്വകാര്യ പണമിടപാട് സ്ഥാപനത്തിെൻറ കുമരകം ശാഖയുടെ മുന്നിൽ സ്ഥാപിച്ച സി.സി ടി.വി കാമറ മോഷണം പോയി. ബുധനാഴ്ച രാത്രി 10.30നാണ് മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മുത്തൂറ്റ് ബാങ്കിെൻറ പുറത്ത് സ്ഥാപിച്ചിരുന്ന സി.സി ടി.വി ഇളക്കിയെടുത്ത് കടന്നത്. ഒന്നാം നിലയിലേക്കുള്ള പടിയിലൂടെ മോഷ്ടാവ് സി.സി ടി.വിയുടെ അടുത്തെത്തുന്നതു വരെയുള്ള ദൃശ്യങ്ങൾ ബാങ്കിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ടി.വിയിൽനിന്ന് ലഭിച്ചിട്ടുണ്ടെന്ന് കുമരകം എസ്.ഐ ജി. രജൻ കുമാർ പറഞ്ഞു. ബാങ്കിനുള്ളിൽ പ്രവേശിക്കാനോ മോഷണത്തിനോ ശ്രമം നടത്തിയതിെൻറ ഒരു സൂചനയും ലഭിച്ചിട്ടില്ല. മുഖം മറച്ചാണ് മോഷ്ടാവ് പടികൾ കയറി ഒന്നാം നിലയിലുള്ള ബാങ്ക് ശാഖയിലേക്ക് എത്തിയത്. ദമ്പതികളെ കാണാതായ സംഭവം: സി.ബി.ഐ അന്വേഷണത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും കോട്ടയം: അറുപറയിൽ ദമ്പതികളെ കാണാതായ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യത്തിൽ വെള്ളിയാഴ്ച തീരുമാനമുണ്ടായേക്കും. 2017 ഏപ്രിൽ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. പൊലീസ് അന്വേഷണം നടത്തിയിട്ടും ഇവരെക്കുറിച്ച് സൂചനയൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഹാഷിമിെൻറ പിതാവാണ് അഭിഭാഷകൻ ടോം ജോസ് പടിഞ്ഞാറേക്കര മുഖേന സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയത്. കോടതി ഇതിനകം രണ്ടുതവണ ഈ കേസ് പരിഗണിച്ചു. വീണ്ടും വെള്ളിയാഴ്ച കേസ് പരിഗണിക്കും. നേരത്തേ കേസ് പരിഗണിച്ച കോടതി വെള്ളിയാഴ്ച പൊലീസിെൻറ കേസ് ഡയറി ഹാജരാക്കാൻ നിർദേശിച്ചിരുന്നു. ഇതനുസരിച്ച് പൊലീസ് കേസ് ഡയറി ഫയൽ കോടതിയിൽ ഹാജരാക്കും. ഇതിെൻറ അടിസ്ഥാനത്തിൽ സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.