കറുകച്ചാൽ ചമ്പക്കര ഉള്ളാട്ടുകാവ് ദേവീക്ഷേത്രം: പ്രതിഷ്ഠ വാർഷിക ഉത്സവം -രാവിലെ 9.30 കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറി: എം.ജി യൂനിവേഴ്സിറ്റി ജൈവം പെയിൻറിങ് എക്സ്ബിഷൻ -രാവിലെ 10.00 കോട്ടയം സി.എസ്.െഎ റിട്രീറ്റ് സെൻറർ: ഭാരതീയ പോസ്റ്റൽ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം -രാവിലെ 10.00 വടവാതൂർ സെൻറ് സ്റ്റീഫൻസ് മാർത്തോമ പള്ളി പാരിഷ് ഹാൾ: സുവിശേഷ യോഗം -രാവിലെ 10.00 ചങ്ങനാശ്ശേരി വാര്യർ സമാജം ഹാൾ: സമസ്ത കേരള വാര്യർ സമാജം കേന്ദ്ര വാർഷിക സമ്മേളനം -രാവിലെ 10.30 പുത്തനങ്ങാടി കുരിശുപള്ളി: ധ്യാനം, ഗാനശ്രുശൂഷ -രാവിലെ 11.00 വൈക്കം വല്ലകം വടക്കുംഭാഗം കയർ വ്യവസായ സഹകരണ സംഘം: തൊണ്ടുതല്ല് യന്ത്രം ഉദ്ഘാടനം -രാവിലെ 11.00 കടയിനിക്കാട് കുമാരനാശാൻ സ്മാരക ഹാൾ: എസ്.എൻ.ഡി.പി േയാഗം നേർമുഖം താലൂക്കുതല ഉദ്ഘാടനം -ഉച്ച. 2.00 കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഒാഫിസ്: ഗ്രാമപഞ്ചായത്ത് 20ാം വാര്‍ഡ് ഗ്രാമസഭ -ഉച്ച. 2.00 കോട്ടയം സഹകരണ ബാങ്ക് ഹാൾ: മീനച്ചിലാർ-മീനന്തയാർ-കൊടൂരാർ പുനർസംേയാജന പദ്ധതി ജനകീയ കൂട്ടായ്മ യോഗം -വൈകു. 5.30 കടുത്തുരുത്തി ഗോവിന്ദപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം, രുഗ്മിണീസ്വയംവരം -രാത്രി 10.00 തൂത്തുക്കുടി വെടിവെപ്പ്: എസ്.യു.സി.െഎ പ്രതിഷേധ പ്രകടനം കോട്ടയം: തമിഴ്നാട് തൂത്തുക്കുടി വെടിവെപ്പിൽ പ്രതിഷേധിച്ച് എസ്.യു.സി.െഎ കോട്ടയത്ത് പ്രകടനം നടത്തി. ഗാന്ധി സ്ക്വയറിൽ നടന്ന യോഗത്തിൽ എ.െഎ.ഡി.വൈ.ഒ സംസ്ഥാന സെക്രട്ടറി ഇ.വി. പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. എസ്.യു.സി.െഎ ജില്ല സെക്രേട്ടറിയറ്റ് അംഗം പി.എൻ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. വി.പി. കൊച്ചുമോൻ, കെ.എൻ. രാജൻ, അയകുമാർ, കെ.എസ്. ശശികല, ആശാരാജ്, കെ.എസ്. ചെല്ലമ്മ എന്നിവർ നേതൃത്വം നൽകി. കേന്ദ്രനയം: ഏകദിന സത്യഗ്രഹം നാളെ കോട്ടയം: ബാങ്ക്, ഇൻഷുറൻസ്, സഹകരണ മേഖലകളെ തകർക്കുന്ന കേന്ദ്ര സർക്കാറിെൻറ നയം തിരുത്തണമെന്നാവശ്യപ്പെട്ട് കെ.സി.ഇ.യു, ബെഫി, കെ.എസ്.ജി.െഎ.ഇ.യു, എൽ.െഎ.സി.ഇ.യു എന്നീ സംഘടകളുടെ നേതൃത്വത്തിൽ ശനിയാഴ്ച കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനയിൽ ഏകദിന സത്യഗ്രഹം സംഘടിപ്പിക്കും. രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ നടത്തുന്ന സത്യഗ്രഹം സി.െഎ.ടി.യു സംസ്ഥാന പ്രസിഡൻറ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. ബെഫി സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ, എൻ.ജി.ഒ യൂനിയൻ സംസ്ഥാന ജനൽ സെക്രട്ടറി ടി.സി. മാത്തുക്കുട്ടി, എസ്.ഇസഡ്.െഎ.ഇ.എഫ് ജോയൻറ് സെക്രട്ടറി പി.പി. കൃഷ്ണൻ, കെ.സി.ഇ.യു സംസ്ഥാന കമ്മിറ്റി അംഗം ടി.സി .വിനോദ് എന്നിവർ സംസാരിക്കും. വൈകീട്ട് അഞ്ചിന് ചേരുന്ന സമാപന സമ്മേളനം സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.