കോട്ടയം: നിപ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തിലുള്ള പേരാമ്പ്ര സ്വദേശിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ. രക്തസാമ്പിള്‍ ദൂതന്‍ മുഖേന മണിപ്പാലിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഇത് ലഭിച്ചെങ്കില്‍ മാത്രമേ വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂെവന്നും അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി. പനി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. എങ്കിലും ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിയുന്നത്. വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് മെഡിക്കല്‍ ബോര്‍ഡിെൻറ വിലയിരുത്തൽ. ലാബ് റിപ്പോർട്ടിൽ പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്യും. ചികിത്സയിലുള്ള കോഴിക്കോട് മെഡിക്കൽ കോജിലെ നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ നിലയിലും വ്യത്യാസമുണ്ട്. പനിയും ഛര്‍ദിയും വയറിളക്കവും ബാധിച്ചാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ നില മെച്ചപ്പെട്ടിട്ടുണ്ട്. വൈകാതെ തന്നെ വിദ്യാര്‍ഥിനി ആശുപത്രി വിടുമെന്നും അദ്ദേഹം പറഞ്ഞു. നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോട്ടയം മെഡിക്കല്‍ കോളജിലും പ്രതിരോധപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. വൈറസ് ബാധ നേരിടുന്നതിന് 1000 റിബവൈറിന്‍ ഗുളികകള്‍ എത്തിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ ഇവ രോഗികള്‍ക്ക് വിതരണം ചെയ്യും. ആശുപത്രിയില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷക്കുള്ള സാമഗ്രികളെല്ലാം എത്തിച്ചുവരുകയാണ്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പ്രത്യേക ബോധവത്കരണം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.