കോട്ടയം: തെള്ളകത്ത് ഗൃഹോപകരണശാലയുടെ ഗോഡൗണിൽ വൻ തീപിടിത്തം. അഗ്നിബാധയിൽ ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചു. ഇതിെൻറ മേൽക്കൂരയും നിലംപതിച്ചു. ആറുകോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. വ്യാഴാഴ്ച പുലർച്ച 2.45നാണ് ഫർണിച്ചർ വ്യാപാരികളായ ബിഗ് സിയുടെ ഗോഡൗണിൽ തീപിടിത്തമുണ്ടായത്. എം.സി റോഡരികിൽ നൂറ്റിയൊന്ന് കവലയിൽ സുലഭ ഹൈപ്പർ മാർക്കറ്റിന് പിന്നിലായിരുന്നു സ്ഥാപനം. തേക്ക്, ഇട്ടി തടികൾ ഉപയോഗിച്ച് നിർമിച്ച നൂറോളം ഫർണിച്ചറുകൾ ചാരമായി. ഫോം മെത്ത, ടി.വി, ഫ്രിഡ്ജ്, എയർ കണ്ടീഷണർ, റെഫ്രിജറേറ്റർ തുടങ്ങിയവയുടെയും വൻശേഖരം ഗോഡൗണിൽ ഉണ്ടായിരുന്നു. ഇവയെല്ലാം പൂർണമായും കത്തിനശിച്ചു. സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലായി ബിഗ് സിക്കുള്ള ഏഴ് ഷോറൂമുകളിലേക്കുള്ള ഫർണിച്ചറുകളും വീട്ടുപകരണങ്ങളും ഇവിടെയാണ് സൂക്ഷിച്ചിരുന്നത്. വിവിധ കമ്പനികളുടെ ബെഡുകളുടെയും വൻശേഖരം ഗോഡൗണിൽ ഉണ്ടായിരുന്നു. ഇവയിൽ തീ അതിവേഗം പടരുകയായിരുന്നു. ഫർണിച്ചറുകളുടെ നിർമാണം നടക്കുന്നതിനാൽ തടി ഉരുപ്പടികളും ഇവിടെ സൂക്ഷിച്ചിരുന്നു. ഇരുമ്പ് കേഡറും ഷീറ്റുകളും ഉപയോഗിച്ച് നിർമിച്ച ഗോഡൗൺ കത്തി നിലംപതിച്ചു. കൂറ്റൻ ഇരുമ്പ് കേഡറുകൾ പോലും ചൂടിൽ ഉരുകി വളഞ്ഞു. തൊട്ടടുത്ത വ്യാപാര സ്ഥാപനത്തിലെ ജീവനക്കാർ ഗോഡൗണിൽനിന്ന് പുക ഉയരുന്നത് കണ്ടതോടെ ഇവർ കോട്ടയം ഫയർഫോഴ്സിനെയും ബിഗ് സി ഉടമ ടെറിൻ കുഞ്ചറക്കാട്ടിലിനെയും അറിയിക്കുകയായിരുന്നു. തീ സമീപത്തെ കെട്ടിടങ്ങളിലേക്ക് പടരാതിരിക്കാൻ ജില്ലയിലെ മറ്റ് ഫയർ യൂനിറ്റുകളുടെ സഹായവും തേടി. തുടർന്ന് ഏഴ് ഫയർ യൂനിറ്റുകൾ മൂന്നര മണിക്കൂറോളം തുടർച്ചയായി പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ അണക്കുന്നതിനിടെ ഗോഡൗണിെൻറ ഇരുമ്പുഷീറ്റ് കൊണ്ടുള്ള മേൽക്കൂര നിലംപൊത്തിയതോടെ ഫയർ ഫോഴ്സിെൻറ പ്രവർത്തനം ശ്രമകരമായി. ഇതിനിടെ, ഫയർ എൻജിനുകളിലെ വെള്ളം തീർന്നതോടെ തൊട്ടടുെത്ത രണ്ട് സ്വകാര്യ ആശുപത്രികളിൽനിന്ന് വെള്ളം ശേഖരിച്ച് ഇവ മടങ്ങിയെത്തി പ്രവർത്തനം പുനരാരംഭിച്ചു. രാവിലെ ഏഴോടെയാണ് തീ പൂർണമായും അണച്ചു തീർന്നത്. ഇതിനിെട ഗോഡൗണിൽ ഉണ്ടായിരുന്ന സാമഗ്രികൾ ഏകദേശം പൂർണമായിത്തന്നെ കത്തി നശിച്ചിരുന്നു. തടി ഉപേയാഗിച്ചുള്ള ഫർണിച്ചറുകളും ബെഡുകളും ഏറെയുണ്ടായിരുന്നതിനാൽ തീ ആളിപ്പടരുകയായിരുന്നു. ഇതുമൂലമാണ് തീ നിയന്ത്രിക്കാൻ ഏറെ ക്ലേശിക്കേണ്ടിവന്നെന്ന് അഗ്നിശമനസേന അധികൃതർ പറഞ്ഞു. തീപിടിത്തത്തെ തുടർന്ന് പ്രദേശം പുകയിൽ മൂടി. പുലർച്ചയായതിനാൽ നാട്ടുകാരിൽ ഭൂരിഭാഗവും സംഭവം അറിഞ്ഞില്ല. എന്നാൽ, എം.സി റോഡിലൂടെ കടന്നുപോയ വാഹനയാത്രക്കാർ പുകയിൽ പരിഭ്രാന്തരായി. തീപിടിത്തത്തിെൻറ കാരണം വ്യകതമല്ല. ഷോർട്ട് സർക്യൂട്ടാണ് അപടക കാരണമെന്നാണ് ഫയർ േഫാഴ്സിെൻറ പ്രാഥമിക നിഗമനം. മിന്നലാണോയെന്നും പരിശോധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.