'മെകുനു' ശക്​തിയാർജിക്കുന്നു; ഒമാ​െൻറ തെക്കൻ തീരത്ത്​ പരക്കെ മഴ

മസ്കത്ത്: 'മെകുനു' ചുഴലിക്കാറ്റ് ശക്തിയാർജിച്ച് ഒമാൻ തീരത്തോട് അടുക്കുന്നു. നിലവിൽ സലാല നഗരത്തിൽനിന്ന് 330 കിലോമീറ്റർ അകലെയാണ് കാറ്റ് ഉള്ളതെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. യമ​െൻറ ഭാഗമായ സൊക്കോത്ര ദ്വീപിൽ നാശം വിതച്ച ശേഷമാണ് കാറ്റ് സലാലയിലേക്ക് അടുക്കുന്നത്. കാറ്റി​െൻറ ഭാഗമായുള്ള മഴമേഘങ്ങൾ തീരത്തോട് വളരെ അടുത്തെത്തിയിട്ടുണ്ട്. ചുഴലിക്കാറ്റി​െൻറ കേന്ദ്രഭാഗത്തിന് നിലവിൽ മണിക്കൂറിൽ 126 കിലോമീറ്റർ മുതൽ 144 കിലോമീറ്റർ വരെയാണ് വേഗതയുള്ളത്. കാറ്റഗറി ഒന്ന് വിഭാഗത്തിൽ പെടുന്ന കാറ്റ് ശക്തിയാർജിച്ചുവരുന്നതായും അടുത്ത 12 മണിക്കൂറിനുള്ളിൽ കാറ്റഗറി രണ്ടിലേക്ക് മാറാൻ സാധ്യതയുണ്ടെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി വ്യാഴാഴ്ച പുറപ്പെടുവിച്ച മുന്നറിയിപ്പ് സന്ദേശത്തിൽ അറിയിച്ചു. കാറ്റഗറി രണ്ടിലേക്ക് മാറുന്നതോടെ കാറ്റി​െൻറ വേഗം മണിക്കൂറിൽ 154 കിലോമീറ്റർ മുതൽ 177 കിലോമീറ്റർ വരെയാകും. ഇന്ന് രാവിലെ കാറ്റ് ദോഫാർ തീരത്ത് എത്തുമെന്നാണ് കരുതുന്നത്. ശക്തമായ കാറ്റിന് ഒപ്പം ഇടിയോടെയുള്ള കനത്ത മഴയും ഉണ്ടാകും. 200 മി.മീ. മുതൽ 300 മി.മീ. വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. പെെട്ടന്നുള്ള വെള്ളപ്പൊക്കങ്ങൾക്ക് വഴിവെക്കുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.