ഡ്രൈവിങ് പരിശീലനത്തിനിടെ കാർ മലങ്കര ജലാശയത്തിൽ വീണു; കാറിലുണ്ടായിരുന്ന സ്ത്രീ രക്ഷപ്പെട്ടത്​ തലനാരിഴക്ക്​

മുട്ടം: (തൊടുപുഴ) ഡ്രൈവിങ് പരിശീലിക്കുന്നതിനിടെ കാർ മലങ്കര ജലാശയത്തിൽ വീണു. കാർ ഓടിച്ച കരിങ്കുന്നം സ്വദേശിനി പാറേക്കുന്നേൽ മോളി ജോസഫ് സമീപത്തുണ്ടായിരുന്ന മക​െൻറ സമയോചിത ഇടപെടലിൽ രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ 11.15നാണ് അപകടം. മലങ്കര ഡാമി​െൻറ വൃഷ്ടിപ്രദേശ്രത്ത് മകൻ പ്രിൻസ് ജോസഫിനൊപ്പം ഡ്രൈവിങ് പരിശീലിക്കെ നിയന്ത്രണംവിട്ട കാർ ജലാശയത്തിലേക്ക് പതിക്കുകയായിരുന്നു. അപകടസമയം മോളി മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. ബ്രേക്കിനുപകരം ആക്സിലറേറ്ററിൽ കാൽ അമർത്തിയതാണ് അപകടകാരണമായത്. ആക്സിലറേറ്ററിൽ കാൽ അമർന്നതോടെ ജലാശയത്തിലേക്ക് കാർ കുതിച്ചു. എന്നാൽ, ഇഞ്ചമുള്ളിൽ കാർ ഉടക്കിയതോടെ വേഗം കുറഞ്ഞു. ഉടൻ മകൻ ഒാടിയെത്തി ഡോർ തുറന്ന് മോളിയെ വലിച്ച് പുറത്തിറക്കി. കാർ ഊർന്ന് ജലാശയത്തിലേക്ക് പതിച്ചു. ഇരുപതടിയോളം താഴ്ചയിലേക്ക് കാർ മുങ്ങിത്താണു. മോളിയും സഹായിക്കാനെത്തിയ മകൻ പ്രിൻസും പരിക്കില്ലാതെ രക്ഷപ്പെട്ടു. തൊടുപുഴയിൽനിന്ന് അഗ്അഗ്നിരക്ഷ സേനയും മുട്ടം പൊലീസും സ്ഥലെത്തത്തി. മലങ്കര സ്വദേശി സിനാജി​െൻറ സഹായത്താൽ അഗ്നിരക്ഷ സേന ഉദ്യോഗസ്ഥർ വടം ഉപയോഗിച്ച് കാർ കരക്കടുപ്പിച്ചു. ക്രയിൻ ഉപയോഗിച്ചാണ് കാർ കയറ്റിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.