തൊടുപുഴ: ഇടുക്കിയിലെ എട്ട് വില്ലേജുകളിൽ വൈദ്യുതി കണക്ഷന് കലക്ടറുടെ എൻ.ഒ.സി. (നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്) വേണമെന്ന നിബന്ധന സർക്കാർ റദ്ദാക്കി. കണ്ണൻ ദേവൻ ഹിൽസ്, ബൈസൺവാലി, ചിന്നക്കനാൽ, ശാന്തൻപാറ, വെള്ളത്തൂവൽ, ആനവിരട്ടി, പള്ളിവാസൽ, ആനവിലാസം വില്ലേജുകളിൽ കലക്ടറുെടയോ സബ് കലക്ടറുടെയും എൻ.ഒ.സി ഉണ്ടെങ്കിൽ മാത്രെമ വൈദ്യുതി കണക്ഷൻ അനുവദിച്ചിരുന്നുള്ളൂ. ഇതിനെതിരെ വ്യാപക പ്രതിഷേധങ്ങൾ തദ്ദേശവാസികളിൽനിന്ന് ഉണ്ടായതിനെ ത്തുടർന്നാണ് ഉത്തരവ് റദ്ദാക്കിയത്. േമയ് 18ന് പ്രിൻസിപ്പൽ സെക്രട്ടറി ബിസ്വന്ത് സിങ്ങാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ജില്ലയിൽ അനധികൃത കൈയേറ്റങ്ങൾ വ്യാപകമായ സാഹചര്യത്തിൽ റവന്യൂ വിഭാഗം സമീപകാലത്ത് എട്ട് വില്ലേജുകളിൽ പുതുതായി നിർമിക്കുന്ന വീടുകൾക്ക് വൈദ്യുതി കണക്ഷന് കലക്റുടെ എൻ.ഒ.സി നിർബന്ധമാക്കി. ഇൗ സാഹചര്യത്തിൽ നൂറുകണക്കിന് അപേക്ഷയാണ് കെട്ടിക്കിടക്കുന്നത്. റവന്യൂ വകുപ്പിെൻറ നിലപാട് ദുരിതം വിതച്ചതോടെ വിഷയത്തിൽ സർക്കാർ ഇടപെടുകയായിരുന്നു. വൈദ്യുതീകരണം പൂർത്തിയാക്കിയ വീടുകൾ കൈയേറ്റ ഭൂമിയിലാണെന്ന് കണ്ടെത്തി റവന്യൂ അധികൃതർ ഒഴിപ്പിക്കാൻ തീരുമാനിച്ചാൽ കെ.എസ്.ഇ.ബി. സ്വന്തം ചെലവിൽ കെട്ടിടത്തിലെ കണക്ഷൻ നീക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.