കോട്ടയം: മുട്ടം എൻജിനീയറിങ് കോളജിൻെറ ഭൂമിവില കുടിശ്ശികയായ 18കോടി രൂപ സർവകലാശാല ഫണ്ടിൽനിന്ന് ഈടാക്കാനുള്ള തീരുമാനം സർക്കാർ പിൻവലിക്കണമെന്ന് എം.ജി സർവകലാശാല സിൻഡിക്കേറ്റ് യോഗം. ഇത് സർക്കാറിനെ ബോധ്യപ്പെടുത്താൻ വി.സിയുടെ നേതൃത്വത്തിൽ സിൻഡിക്കേറ്റ് മെംബർമാരായ അഡ്വ. പി.കെ. ഹരികുമാർ, ഡോ. കെ. ഷറഫുദ്ദീൻ, ഡോ. എ. ജോസ് എന്നിവരടങ്ങുന്ന സംഘത്തെ ചുമതലപ്പെടുത്തി. ശനിയാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം. സർവകലാശാല ഫണ്ടിൽനിന്ന് സെൻറർ ഫോർ പ്രൊഫഷനൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിന് 50 കോടി കൈമാറണമെന്ന ഉന്നതവിദ്യാഭ്യാസ വകുപ്പിെൻറ നിർേദശവും സിൻഡിക്കേറ്റ് തള്ളി. നിർേദശം അംഗീകരിക്കാൻ കഴിയില്ലെന്ന സിൻഡിക്കേറ്റ് നിലപാട് ബന്ധപ്പെട്ടവരെ അറിയിക്കും. ഒഴിവുള്ള മുഴുവൻ അസിസ് റ്റൻറ്, കമ്പ്യൂട്ടർ അസിസ് റ്റൻറ് തസ്തികകൾ ഉടൻ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. പരീക്ഷ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ വിദ്യാർഥികൾക്ക് യഥാർഥമാർക്ക് ലഭിക്കേണ്ടിടത്ത് അലംഭാവം മൂലം വീഴ്ചവരുത്തിയ അധ്യാപകർക്ക് പിഴചുമത്തും. സർവകലാശാല ബജറ്റിൽ പ്രഖ്യാപിച്ച ഓൺലൈൻ സർട്ടിഫിക്കറ്റ് വിതരണത്തിെൻറ ഭാഗമായി മൈഗ്രേഷൻ, കോളജ് ട്രാൻസ്ഫർ, നാഷനൽ സർവിസ് സ്കീം അഡ്മിഷൻ മുതൽ ഗ്രേസ് മാർക്ക് വിതരണംവരെ സേവനങ്ങൾ ജൂൺ ഒന്നുമുതൽ ഓൺലൈനിൽ ആരംഭിക്കും. യു.ജി പരീക്ഷനടത്തിപ്പും ഫലപ്രഖ്യാപന നടപടികളും റെേക്കാഡ് വേഗത്തിൽ പൂർത്തിയാക്കിയതിന് ബന്ധപ്പെട്ട അധ്യാപകർ, കോളജ് പ്രിൻസിപ്പൽമാർ, സർവകലാശാല ജീവനക്കാർ എന്നിവരെ സിൻഡിക്കേറ്റ് അഭിനന്ദിച്ചു. വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.