കോട്ടയം: വാര്യമുട്ടത്ത് സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 12 യാത്രക്കാർക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം. കോട്ടയത്തുനിന്ന് വില്ലൂന്നി ഭാഗത്തേക്ക് പോവുകയായിരുന്ന 'തുഷാരം' ബസും വില്ലൂന്നി ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരുകയായിരുന്ന 'പഞ്ചമി' ബസുമാണ് കൂട്ടിയിടിച്ചത്. ആർപ്പൂക്കര വില്ലൂന്നി വേള്ളൂർ ശോശാമ്മ ജോൺ (44), കോട്ടയം റബർ ബോർഡ് കൈതമറ്റം ഇലഞ്ഞി തടത്തിൽ അന്നമ്മ (64), പാമ്പാടി ഊട്ടിക്കുളം ജോമോൾ (40), മാങ്ങാനം മാധവശ്ശേരി അമ്മിണി ബേബി (64), ആർപ്പൂക്കര കാട്ടുപാറ റോസ് മേരി (19), ആർപ്പൂക്കരപറയൻ ചാലിൽ സുശീല (58), ആർപ്പൂക്കര താഴേതുണ്ടത്തിൽ ശ്യാമള (61), വടകര തോട്ടിത്തറയിൽ ജോൺ (79), ഭാര്യ ആലീസ് (77), ഇടുക്കി തോപ്രാംകുടി എടത്തുതറ പ്രദീപ് (29), ആർപ്പൂക്കര സ്വദേശി ദേവാനന്ദ് (31), കല്ലറ വാവക്കാട്ടിൽ മേരി (59) എന്നിവർക്കാണ് പരിേക്കറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. പനമ്പാലത്തുനിന്ന് കരിപ്പുത്തട്ടിലേക്കുള്ള റോഡിലൂടെയാണ് ഈ ബസുകൾ സാധാരണ സർവിസ് നടത്തുന്നത്. എന്നാൽ, ഈ റോഡിൽ പണി നടക്കുന്നതിനാലാണ് ബസുകൾ വാര്യമുട്ടം റോഡിലൂടെ സർവിസ് നടത്തിയത്. ഗാന്ധിനഗർ െപാലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.