മിന്നലിൽ വീട്ടുപകരണങ്ങൾ​ നശിച്ചു

പത്തനംതിട്ട: ഞായറാഴ്ച വൈകീട്ട് ശക്തമായ മഴയോടൊപ്പം ഉണ്ടായ മിന്നലിൽ വീടി​െൻറ ഭിത്തിക്ക് പൊട്ടലും വീട്ടുപകരണങ്ങൾക്ക് നാശവും സംഭവിച്ചു. അഴൂർ കൃഷ്ണഭവൻ മംഗളാംബികയുടെ വീട്ടി​െൻറ ഭിത്തിക്കാണ് പൊട്ടൽ ഉണ്ടായത്. ഫിഡ്ജ്, മെയിൻ സ്വിച്ച്, ഫ്യൂസ്, മീറ്റർ, രണ്ട് ഫാൻ എന്നിവക്ക് തകരാറുണ്ടായി. ഏകദേശം 20,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി വീട്ടുകാർ പറഞ്ഞു. സമീപത്തെ വീടുകൾക്കും ചെറിയതോതിൽ ഇടി ഏറ്റിട്ടുണ്ട്. ഇവിടങ്ങളിൽ ചെറിയനഷ്ടങ്ങൾ ഉണ്ടായി. പത്തനംതിട്ട ആനപ്പാറയലെ അഗ്നിരക്ഷ സേന ഒാഫിസിലെ ടി.വി ഇടിമിന്നലിൽ കത്തി. നഗരത്തിൽ രണ്ട് വീടുകളിൽ മോഷണം; പണവും സ്വർണവും നഷ്ടപ്പെട്ടു പത്തനംതിട്ട: കരിമ്പനാകുഴി മാക്കാംകുന്നിൽ രണ്ട് വീടുകളിൽ മോഷണവും നാല് വീടുകളിൽ മോഷണശ്രമവും നടന്നു. കൊളത്തുമണ്ണിൽ സജീവ് കുമാറി​െൻറ വീട്ടിൽനിന്ന് എണ്ണായിരത്തോളം രൂപയും രണ്ടേമുക്കാൽ പവൻ സർണവും നഷ്ടപ്പെട്ടു. ഞായറാഴ്ച വെളുപ്പിന് രണ്ടുമണിക്കും നാലിനും ഇടയിലായിരുന്നു മോഷണം. രാത്രി രണ്ടുമണിക്ക് മകൻ അടുക്കളവാതിൽ തുറന്നിരുന്നു. ഇതിനുശേഷമായിരുന്നു മോഷണം. വെളുപ്പിന് നാലുമണിക്ക് സജീവി​െൻറ ഭാര്യ ഉണർന്നുനോക്കിയപ്പോഴാണ് അടുക്കളവാതിൽ തുറന്നുകിടക്കുന്നത് കണ്ടത്. വാതിലി​െൻറ കുറ്റി തകർത്ത് മോഷ്ടാവ് അകത്തുകടക്കുകയായിരുന്നു. കിടപ്പുമുറയിൽ സൂക്ഷിച്ച സ്വർണവളകളാണ് നഷ്ടപ്പെട്ടത്. സജീവി​െൻറ പഴ്സിൽ നിന്നും ഭാര്യയുടെ പഴ്സിൽനിന്നുമാണ് പണം മോഷ്ടിച്ചത്. തൊട്ടടുത്ത അഞ്ച് വീടുകളിൽ മോഷണശ്രമം നടന്നു. എൻ.എസ്.എസ് കരയോഗമന്ദിരത്തിനടുത്ത് വാടകക്ക് താമസിക്കുന്ന സ്ത്രീയുടെ വീട്ടിൽ ഒാടിളക്കി അകത്തുകടന്ന മോഷ്ടാവ് 1600 രൂപ മോഷ്ടിച്ചു. പത്തനംതിട്ട പൊലീസ് സ്ഥലത്തെത്തി തെളിവുശേഖരിച്ചു. ഡോഗ് സ്ക്വാഡും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തിയിരുന്നു. കരിമ്പനാകുഴി മുരുപ്പേൽ ജസ്റ്റി​െൻറ അടുക്കളവാതിൽ പൊളിക്കാനുളള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്ന് ഒാടിളക്കി അകത്തുകയറി. അടുക്കളയിലിറങ്ങിയ ശേഷം കിടപ്പുമുറിയുടെ വാതിൽ പൊളിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നപ്പോഴേക്കും അടുക്കളയുടെ വാതിൽ തുറന്ന് മോഷ്ടാവ് രക്ഷപ്പെട്ടു. സമീപത്തെ ലംബോദര​െൻറ അടുക്കള വാതിൽ പൊളിക്കാൻ ശ്രമം നടന്നു. വീട്ടുകാർ ഉണർന്നപ്പാഴേക്കും മോഷ്ടാക്കൾ രക്ഷപ്പെട്ടു. മറ്റ് രണ്ടു വീടുകളിലും മോഷണശ്രമം നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.