കോട്ടയം: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന ദിശ ഉൽപന്ന-പ്രദര്‍ശന-വിപണന മേളക്ക് നാഗമ്പടം മൈതാനിയില്‍ തിങ്കളാഴ്ച തിരിതെളിയും. രാവിലെ 10.30ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ജില്ലതല ക്ഷീര സംഗമത്തിെൻറ ഉദ്ഘാടനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്യും. ജില്ലയിലെ 118 ഇടങ്ങള്‍ സൗജന്യ വൈഫൈ കേന്ദ്രങ്ങളാക്കുന്നതിെൻറ പ്രഖ്യാപനവും അദ്ദേഹം നിര്‍വഹിക്കും. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. 140 സ്റ്റാളുകള്‍ പ്രദര്‍ശന മേളയിലുണ്ട്. ഉച്ചക്ക് രണ്ടിന് സെമിനാറില്‍ കെ. കൃഷ്ണന്‍കുട്ടി എം.എൽ.എ മോഡറേറ്ററാകും. വൈകീട്ട് അഞ്ച് മുതല്‍ പൊലീസ് നായ്ക്കളുടെ ഷോ, മോഹിനിയാട്ടം, നാടോടിനൃത്തം, ഫോക്‌ലോര്‍ അക്കാദമി അവതരിപ്പിക്കുന്ന പടയണി എന്നിവ അരങ്ങേറും. മേളയുടെ ഒരുക്കം പൂര്‍ത്തിയായതായി കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി അറിയിച്ചു. കുടുംബനാഥനെ മിനി ലോറി ഇടിപ്പിച്ച് കൊല്ലാൻ ശ്രമം; പ്രതി അറസ്റ്റിൽ കടുത്തുരുത്തി: കുടുംബനാഥനെ മിനി ലോറി ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. മിനി ലോറി ഒാടിച്ച പാഴുത്തുരുത്ത് പുഞ്ചായിൽ സുരേഷിനെയാണ് (42) കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേെസടുത്തു. ഞീഴൂർ പനംതോട്ടം വിൻസൻറിെൻറ പരാതിയിലാണ് അറസ്റ്റ്. ഞായറാഴ്ച രാവിലെ 8.45ഓടെ ഞീഴൂർ സഹകരണ ബാങ്കിന് എതിർവശത്തായിരുന്നു സംഭവം. വീട്ടിൽനിന്ന് വിൻസൻറ് ബൈക്കിൽ ഞീഴൂരിലേക്ക് വരുംവഴി എതിർദിശയിൽ വന്ന സുരേഷ് വിൻസെൻറിന് നേരേ ലോറി അമിതവേഗത്തിൽ ഓടിച്ചുവരുകയായിരുന്നു. വിൻസെൻറ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ലോറി അമിതവേഗത്തിൽ വരുന്നതുകണ്ട് ഓടിമാറിയ സമീപത്തുകൂടി പോവുകയായിരുന്ന കരിങ്ങോഴയിൽ ഗ്രേസി അലക്സാണ്ടർക്ക് (60) വീണ് കൈയൊടിഞ്ഞു. മിനി ലോറി മതിലിലിടിച്ചാണ് നിന്നത്. നിരോധിത പുകയില വിൽപന നടത്തുന്നതിനെതിരെ പരാതി നൽകിയതിെൻറ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.