കരുത്തുചോർന്ന്​ തൊടുപുഴ അഗ്​നിരക്ഷ സേന​

അടിസ്ഥാനസൗകര്യവും വാഹനങ്ങളുമില്ല തൊടുപുഴ: ആവശ്യത്തിന് വാഹനങ്ങളോ സൗകര്യങ്ങളോ ഇല്ലാതെ ബുദ്ധിമുട്ടുകയാണ് തൊടുപുഴയിലെ അഗ്നിരക്ഷ സേന. രണ്ട് ഫയർ എൻജിനുണ്ടായിരുന്ന സ്റ്റേഷനിൽ അടുത്തയിടെ ഒരു വാട്ടർമിസ്റ്റ് മിനി ടെണ്ടർ വാഹനം കൂടി എത്തിയിരുന്നു. എന്നാൽ, അപ്പോഴേക്കും ഒരു വാഹനം കാലപ്പഴക്കം മൂലം കണ്ടംചെയ്തു. വാട്ടർമിസ്റ്റ് മിനി ടെണ്ടർ വാഹനം ഉണ്ടെങ്കിലും വലിയ തീപിടിത്തമുണ്ടാകുമ്പോൾ ഇത് കാര്യക്ഷമമല്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞയാഴ്ച മുട്ടത്ത് വീടിന് തീപിടിച്ചപ്പോൾ അണക്കാൻ ഒരു വാഹനം മാത്രമാണ് അയക്കാനായത്. ആവശ്യത്തിന് ഡ്രൈവർ ഇല്ലാത്തതും കൂടുതൽ വാഹനങ്ങൾ അയക്കാൻ കഴിയാത്തതിന് കാരണമായി. മിനിമിസ്റ്റ് വാഹനവും 4,500 ലീറ്റർ ശേഷിയുള്ള ഒരു സാധാരണ ഫയർ എൻജിനുമാണ് ഇപ്പോൾ ഇവിടെയുള്ളത്. തൊടുപുഴ പോലെ വിസ്തൃതമായ പ്രദേശത്ത് ഈ രണ്ട് വാഹനം മതിയാകില്ല. മുട്ടത്തുണ്ടായ തീപിടിത്തത്തിൽ 4,500 ലിറ്റർ ശേഷിയുള്ള വാഹനത്തിലെ വെള്ളം ഒരുതവണ പൂർണമായി ഒഴിച്ചിട്ടും തീയണക്കാനായില്ല. തുടർന്ന് വാഹനം പോയി വീണ്ടും വെള്ളം നിറച്ചുവരുകയായിരുന്നു. ഇതിന് അരമണിക്കൂറിലേറെ വേണ്ടിവന്നു. ഈ സമയത്ത് നാശത്തി​െൻറവ്യാപ്തി കൂടും. വെള്ളം നിറക്കുന്നതിന് ആകെയുള്ളത് കാഞ്ഞിരമറ്റം കവലയിലെ ഫയർ ഹൈഡ്രൻറ് മാത്രം. അടിയന്തര ഘട്ടത്തിൽ ഈ ഹൈഡ്രൻറിന് പുറെമ, മണക്കാട് തോടിനെയാണ് ആശ്രയിക്കുന്നത്. നഗരത്തിൽ മങ്ങാട്ടുകവല, വെങ്ങല്ലൂർ, കോലാനി, കോതായിക്കുന്ന് പ്രൈവറ്റ് ബസ് സ്റ്റാൻഡ് എന്നീ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ഫയർ ഹൈഡ്രൻറുകൾ സ്ഥാപിച്ചാൽ അത് ഏറെ സഹായകമാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. കൂടാതെ, കാലപ്പഴക്കമുള്ള കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. ഇത് സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തിക്കണമെന്ന ആവശ്യത്തിനും നാളുകളുടെ പഴക്കമുണ്ട്. പുതിയ വാഹനം അനുവദിച്ചാൽ അത് കയറ്റിയിടാൻ പോലും സൗകര്യമില്ലാത്ത സ്ഥിതിയാണ്. സംസ്ഥാന യുവജന കമീഷൻ സന്നദ്ധ പ്രവർത്തകരെ തെരഞ്ഞെടുക്കുന്നു തൊടുപുഴ: കേരള സംസ്ഥാന യുവജന കമീഷൻ 2018-19 സാമ്പത്തികവർഷത്തിലെ പദ്ധതി പ്രവർത്തനങ്ങളുടെ ഭാഗമായി കോളജുകളിലും കോളനികളിലും മദ്യം, മയക്കുമരുന്ന് ദുരുപയോഗം, റാഗിങ്, സൈബർ കുറ്റകൃത്യങ്ങൾ, തീവ്രവാദം എന്നിവക്കെതിരെയും റോഡുസുരക്ഷ, മാനസികാരോഗ്യം എന്നിവയെ സംബന്ധിച്ചും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്താനും പരിസ്ഥിതി സംരക്ഷണം, കൃഷി എന്നിവക്കുള്ള പ്രശ്നപരിഹാരം എന്നിവക്കുമായി സന്നദ്ധപ്രവർത്തകരെ തെരഞ്ഞെടുക്കാൻ വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ അപേക്ഷകർക്ക് േമയ് 17ന് കോഴിക്കോട് പി.ഡബ്ല്യു.ഡി െഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും ഇടുക്കി, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിലുള്ളവർക്കായി 18ന് എറണാകുളം െഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ അപേക്ഷകർക്കായി 21ന് കൊല്ലം ഗവ. െഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും രാവിലെ 10ന് വാക് ഇൻ ഇൻറർവ്യൂ നടത്തും. അപേക്ഷിക്കുന്നതിനുള്ള യോഗ്യത പ്ലസ് ടുവും പ്രായപരിധി 18-40 വയസ്സുമാണ്. ബന്ധപ്പെട്ട മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷഫോറം കമീഷ​െൻറ www.skyc.kerala.gov.in എന്ന വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും രണ്ട് ഫോട്ടോയും സഹിതം ഇൻറർവ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് കമീഷൻ സെക്രട്ടറി അറിയിച്ചു. നിർമാണപ്രവർത്തനം തടഞ്ഞു ചെറുതോണി: 2011ൽ 18 ലക്ഷം രൂപ മുടക്കി നിർമിച്ച കീരിത്തോട് ഷോപ്പിങ് കോംപ്ലക്സി​െൻറ മുകളിലെ ഓഡിറ്റോറിയത്തി​െൻറ റൂഫ് പൊളിച്ചുപണിയാനുള്ള നീക്കം വൻ അഴിമതിയാെണന്ന് സി.പി.എം ആരോപിച്ചു. നിർമാണപ്രവർത്തനം സി.പി.എമ്മി​െൻറ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. നിലവിലെ ആസ്ബസ്റ്റോസ് ഷീറ്റുകൾ മാറ്റി അലുമിനിയം ഷീറ്റ് ഇടാനുള്ള നടപടിയാണ് നാട്ടുകാർ തടഞ്ഞത്. ഇതിനായി മാത്രം 10 ലക്ഷം രൂപയാണ് പഞ്ചായത്ത് അനുവദിച്ചത്. അഞ്ചുനില വരെ പണിയാൻ ഫൗണ്ടേഷനുള്ള ഷോപ്പിങ് കോംപ്ലക്സിന് ഇത്രയും തുകയുണ്ടെങ്കിൽ റൂമുകൾ വാർക്കാൻ സാധിക്കുമെന്ന് സി.പി.എം ചേലച്ചുവട് ലോക്കൽ സെക്രട്ടറി ജോഷി മാത്യു, കീരിത്തോട് ബ്രാഞ്ച് സെക്രട്ടറി അനിക്കുട്ടൻ എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.