സഹസികതയും ലഹരിയും വില്ലനാകുന്നു

അപകടത്തിൽപെടുന്നതിൽ മുൻപന്തിയിൽ അമിത വേഗത്തിൽ റോഡിലൂടെ പോകുന്ന ഇരുചക്ര വാഹനങ്ങളാണ്. ഇത്തരത്തിൽ അപകടത്തിൽപെടുന്നവരിൽ പകുതിയിലേറെ പേർ അമിത വേഗത്തിലും മദ്യലഹരിയിലുമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏതാനും നാളുകൾക്കിടെ തൊടുപുഴ-മൂലമറ്റം റൂട്ടിൽ നിരവധി ബൈക്കപകടങ്ങളാണ് ഉണ്ടായത്. ചിലർ കഞ്ചാവ് കേസിൽ നിരീക്ഷണത്തിലുള്ളവരോ അതല്ലെങ്കിൽ പ്രതികളോ ആണെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം മൂലമറ്റം റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിലുണ്ടായിരുന്നത് മൂന്നുപേരാണ്. ഇതിലൊരാൾ കഞ്ചാവ് കേസ് പ്രതിയായിരുന്നു. ഒരുമാസത്തിനിടെ രണ്ടുപേരാണ് ഇൗ റൂട്ടിൽ അപകടത്തിൽ മരിച്ചത്. പരിക്കേറ്റത് 17 പേർക്കും. ഇരുചക്ര വാഹനങ്ങൾ അമിത വേഗത്തിൽ പോകുന്നത് മറ്റ് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഭീഷണിയാണ്. ഹെഡ് ലൈറ്റുകളും സിഗ്നൽ ലൈറ്റുകളും തെളിച്ച് കാതടിപ്പിക്കുംവിധം ഇരപ്പിച്ച് ഹോൺ മുഴക്കി റോഡിലൂടെ മരണപ്പാച്ചിൽ നടത്തുന്ന ടൂവീലറുകൾ ജനത്തെ ഭീതിയിലാക്കുകയാണ്. ഒരു ഇരുചക്ര വാഹത്തിൽ തിങ്ങിഞെരുങ്ങി മൂന്നും നാലും പേർ സഞ്ചരിക്കുന്നതും കാണാം. വിലകൂടിയ ന്യൂ ജനറേഷൻ ടൂ വീലറുകളാണ് അപകടത്തിൽപെടുന്നവയിൽ ഏറെയും. ഹൈ സ്പീഡും എക്സ്ട്രാ ഫിറ്റിങ്സും അമിതഭാരവുമായ ഇത്തരത്തിലുള്ള ടൂ വീലറുകൾ ഓടിക്കൊണ്ടിരിക്കവെ എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ പെട്ടെന്ന് നിയന്ത്രിക്കാൻ കഴിയാതെ വരുന്നത് അപകടത്തി​െൻറ ആഴം കൂട്ടുന്നു. ഹെൽമറ്റില്ലാതെയും ലൈസൻസില്ലാതെയും ഇൻഷുറൻസ് പുതുക്കാതെയുമുള്ള ടൂവീലറുകളാണ് നിരത്തിലൂടെ ചീറിപ്പായുന്നതിൽ പകുതിയോളം. വാഹനാപകടങ്ങളിൽ ഏറെയും ഉണ്ടാവുന്നത് യുവാക്കളെ കേന്ദ്രീകരിച്ചായതിനാൽ തൊടുപുഴ-മൂലമറ്റം മേഖലകളിലെ സ്കൂൾ, കോളജുകളിൽ പൊലീസ്, മോട്ടോർ വാഹന വകുപ്പ് അധികൃതർ ബോധവത്കരണങ്ങൾ, സെമിനാറുകൾ, ഡെമോൺസ്ട്രേഷൻ എന്നിവ സംഘടിപ്പിച്ചിരുന്നു. കൂടാതെ ഇതേ റൂട്ടിൽ വിവിധ സ്ഥലങ്ങളിലായി ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള വാഹന പരിശോധന കൂടാതെ കാമറ, സ്പീഡ് റഡാർ തുടങ്ങിയ ആധുനിക രീതിയിലുള്ള സംവിധാനങ്ങൾ ഉപയോഗിച്ചുള്ള പരിശോധന എന്നിവയും നടന്നു. ഇതുകൊണ്ടൊന്നും അപടകത്തിൽപെടുന്നവരുടെ എണ്ണം കുറക്കാനായിട്ടില്ലെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെ തുടർ അപകടങ്ങൾ കാണിക്കുന്നത്. വാഹനം എത്ര വേഗത്തിലും ഒാടിക്കും; നിയമങ്ങളോ നോ മൈൻഡ് ട്രാഫിക് നിയമങ്ങള്‍ വേണ്ടവിധം അറിയാത്തതാണ് വാഹനാപകടം വര്‍ധിക്കാനുള്ള കാരണങ്ങളിലൊന്ന്. ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കരുത് എന്ന നിയമം എത്ര പറഞ്ഞാലും അനുസരിക്കാന്‍ മനസ്സില്ലാത്തവരാണ് ഭൂരിഭാഗം മലയാളികളും. സീറ്റ്‌ബെല്‍റ്റ്, സിഗ്നല്‍ നല്‍കിയ ശേഷം വളക്കൽ, അമിതവേഗം തുടങ്ങിയവയൊന്നും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് പലരുടെയും ഡ്രൈവിങ് ശീലം. വാഹനങ്ങളില്‍ നടത്തുന്ന അമിത മാറ്റങ്ങൾ അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്. വാഹനം വേഗം കുറച്ച് ഓടിക്കുമ്പോള്‍തന്നെ അപകടങ്ങള്‍ ഒരുപരിധിവരെ കുറക്കാന്‍ സാധിക്കും. അതേസമയം, കാല്‍നടക്കാര്‍ സീബ്രലൈനുകളിലൂടെ മാത്രം റോഡ് മുറിച്ച് കടക്കാനും പ്രത്യേകം ശ്രദ്ധിക്കണം. രാത്രികാല അപകടം കുറക്കാൻ മാർഗനിർദേശങ്ങളുമായി മോേട്ടാർ വാഹന വകുപ്പ് രാത്രിയിലെ വാഹനാപകടങ്ങള്‍ കുറക്കാൻ ഡ്രൈവര്‍മാര്‍ക്ക് പ്രത്യേകം ബോധവത്കരണം നടത്തി വരുകയാണെന്ന് മോേട്ടാർ വാഹന വകുപ്പ് അധികൃതർ. രാത്രി വാഹനം ഓടിച്ച് ശീലമില്ലാത്തവരാണ് കൂടുതലും അപകടത്തിപെടുന്നത്. ഉറക്കക്ഷീണം ഉണ്ടെങ്കില്‍ വാഹനം ഓടിക്കാതിരിക്കുക, രാത്രി വാഹനം ഓടിക്കുമ്പോള്‍ ഉറക്കം വന്നാല്‍ നിര്‍ത്തി ക്ഷീണം മാറ്റിയതിനു ശേഷം മാത്രം പോവുക, ഡ്രൈവര്‍ ഉറക്കക്ഷീണത്തിലെല്ലന്നും ഉറങ്ങിപ്പോകുന്നിെല്ലന്നും യാത്രക്കാര്‍ കൂടി ഉറപ്പാക്കുക, രാത്രി എതിരെ വാഹനങ്ങള്‍ വരുമ്പോള്‍ ഹെഡ് ലൈറ്റ് ഡിം ചെയ്ത് കൊടുക്കുക, രാത്രി മറ്റൊരു വാഹനത്തെ പിന്തുടരുമ്പോള്‍ ലൈറ്റ് ഡിം ചെയ്ത് ഓടിക്കുക, മദ്യപിച്ച് വാഹനം ഓടിക്കരുത്. റോഡ്‌ നിയമങ്ങള്‍ കര്‍ശനമായി പാലിക്കണം. അതിവേഗം ഒഴിവാക്കണമെന്നും മോേട്ടാർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.