പകരക്കാരില്ലാതെ ഉമ ബെഹ്​റക്ക്​ സ്​ഥലംമാറ്റം

15 മാസത്തിനിടെ 12 കേസുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലിക്കേസിൽ കൈയോടെ പിടികൂടിയത് ഇവരുെട നേതൃത്വത്തിലായിരുന്നു കോഴിക്കോട്: ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അഴിച്ചുപണി നടത്തിയേപ്പാൾ ഉത്തരമേഖല വിജിലൻസ് എസ്.പി സ്ഥാനത്തേക്ക് പകരം നിയമനമില്ല. 15 മാസമായി ഇൗ സ്ഥാനത്ത് തുടരുന്ന ഉമ ബെഹ്റെയ പാലക്കാട് കെ.എ.പി രണ്ടാം ബറ്റാലിയ​െൻറ കമാൻഡൻറ് ആയാണ് സ്ഥലം മാറ്റിയത്. ഉമയുടെ ഭർത്താവ് ദേബേഷ് കുമാറാണ് പാലക്കാെട്ട പുതിയ എസ്.പി. കഴിഞ്ഞ വർഷം ജനുവരിയിൽ കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ സ്ഥാനത്തുനിന്ന് നീക്കിയ ഉമയെ ഇല്ലാത്ത തസ്തികയായ വിജിലൻസ് സ്െപഷൽ ഇൻെവസ്റ്റിഗേഷൻ യൂനിറ്റ് എസ്.പിയായാണ് നിയമിച്ചത്. പിന്നീട് ഉത്തരമേഖല എസ്.പിയായി അറിയപ്പെട്ടു. എല്ലാ ജില്ലകളിലും വിജിലൻസിന് എസ്.പിമാരുള്ളതിനാൽ ഉമക്ക് പകരം ഇൗ തസ്തികയിൽ ആരെയും നിയമിക്കാനിടയിെല്ലന്നാണ് സൂചന. കാസർേകാട്, കണ്ണൂർ, മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളുടെ ചുമതലയായിരുന്നു ഉമ ബെഹ്റക്ക്. 15 മാസത്തിനിടെ 12 കേസുകളിൽ സർക്കാർ ഉദ്യോഗസ്ഥരെ കൈക്കൂലിക്കേസിൽ കൈയോടെ പിടികൂടിയത് ഇവരുെട നേതൃത്വത്തിലായിരുന്നു. താമരശ്ശേരി രാരോത്ത് സ്പെഷൽ വില്ലേജ് ഒാഫിസറെ പിടികൂടിയതായിരുന്നു അവസാനത്തെ കൈക്കൂലിക്കേസ്. ക്വാറികളിലും ജിയോളജി ഒാഫിസുകളിലും നടത്തിയ റെയ്ഡിലും ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.