സി.എം.പി-സി.പി.എം ലയന ചർച്ചകളിലേക്ക് തൃശൂർ: സി.പി.എമ്മിൽ ലയിക്കുന്നത് സംബന്ധിച്ച ചർച്ചകൾക്ക് ജനറൽ സെക്രട്ടറിയടങ്ങുന്ന കേന്ദ്ര സെക്രട്ടേറിയറ്റിന് ചുമതല നൽകി സി.എം.പി പാർട്ടി കോൺഗ്രസ്. കമ്യൂണിസ്റ്റ് ഏകീകരണ ചർച്ചകൾ സമാന കക്ഷികളുമായി ഉടൻ ആരംഭിക്കുമെന്ന് ജനറൽ സെക്രട്ടറി എം.കെ. കണ്ണൻ പ്രതികരിച്ചു. സി.പി.എമ്മിൽ ലയിക്കുന്നത് സംബന്ധിച്ചായിരുന്നു സംഘടന -രാഷ്ട്രീയ റിപ്പോർട്ടിൽ ചർച്ച. അർഹമായ ആനുകൂല്യങ്ങളും പ്രാതിനിധ്യങ്ങളും ഉറപ്പുവരുത്തണമെന്ന നിർദേശമാണ് പ്രധാനമായും ലയനത്തിനായി അംഗങ്ങൾ ഉന്നയിച്ചത്. ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും ലയനമാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടെങ്കിലും ലയനത്തിലൂടെ സ്വന്തം അസ്ഥിത്വം ഇല്ലാതാവുമെന്നും മുന്നണി പ്രവേശനമാണ് വേണ്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ, ഭൂരിപക്ഷാഭിപ്രായത്തെ അടിസ്ഥാനമാക്കിയാണ് ലയനമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് നേതാക്കൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.