കാതടപ്പിക്കുന്ന ബൈക്ക്​ ശബ്​ദം നിയന്ത്രിക്കാൻ കേന്ദ്രം

ന്യൂഡൽഹി: നിയമം കൊണ്ടുവരുന്നു. രൂപമാറ്റം വരുത്തുന്നതും പ്രത്യേക ഹോൺ ഘടിപ്പിക്കുന്നതും നിയമവിരുദ്ധമാക്കാനാണ് കേന്ദ്രസർക്കാറി​െൻറ നീക്കം. ഇത്തരം രൂപമാറ്റംവരുത്തി ചീറിപ്പായുന്ന 'ന്യൂെജൻ' ബൈക്കുകൾ ശബ്ദമലിനീകരണം മാത്രമല്ല, ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായും കേന്ദ്ര ഗതാഗത മന്ത്രാലയം വ്യക്തമാക്കി. നിയമം ലംഘിക്കുന്നവർക്ക് ആദ്യം 1000 രൂപ പിഴയിടും. വീണ്ടും പിടികൂടിയാൽ 2000 രൂപ പിഴയോ തടവുശിക്ഷയോ നൽകുന്ന രീതിയിലാണ് നിയമംവരുന്നത്. സൈലൻസറിൽ കൃത്രിമത്വം കാണിച്ച് കാതടപ്പിക്കുന്ന ശബ്ദത്തോടെ സഞ്ചരിക്കുന്ന ബൈക്കുകളെക്കുറിച്ച് വ്യാപക പരാതികളാണ് ലഭിക്കുന്നതെന്നും മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.