തൃശൂർ: മെഡിക്കിൽ പി.ജി പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ ക്രമക്കേടെന്ന് ആരോപണം. മെഡിക്കൽ പി.ജി അസോസിയേഷനാണ് പരാതിയുമായി രംഗത്തെത്തിയത്. ഗ്രാമപ്രദേശത്തെ സേവനത്തിന് അധിക മാര്‍ക്ക് നല്‍കേണ്ടവരുടെ പട്ടികയിൽ അഞ്ചു പേരെ അനധികൃതമായി ഉള്‍പ്പെടുത്തിയെന്നാണ് ആരോപണം. എന്നാൽ ആരോപണം എന്‍ട്രന്‍സ് കമീഷണർ തള്ളി. ഒരു വര്‍ഷത്തെ ഗ്രാമീണ സേവനത്തിന് നീറ്റ് പരീക്ഷയിൽ നേടിയ മാര്‍ക്കിെൻറ അഞ്ചു ശതമാനം അധികം മാര്‍ക്ക് പി.ജി പ്രവേശനത്തിന് കിട്ടും. ഡി.എച്ച്.എസ്, ഡി.എം.ഇ, ഇന്‍ഷുറന്‍സ് വകുപ്പുകളാണ് ഗ്രാമീണമേഖലയിൽ ജോലി ചെയ്തവരുടെ പട്ടിക എന്‍ട്രൻസ് കമീഷണര്‍ക്ക് നല്‍കുന്നത്. 111 പേരുടെ പട്ടികയാണ് ഡി.എച്ച്.എസ് നൽകിയിരിക്കുന്നത്. ഇന്‍ഷുറന്‍സ് അഞ്ചു പേരുടെയും ഡി.എം.ഇ ഒരാളുടെയും പട്ടിക നല്കി. എന്നാൽ ഇതിലൊന്നും ഉൾപ്പെടാത്ത അഞ്ച് പേർ പട്ടികയിൽ ഇടം നേടിയെന്നാണ് ആരോപണം. എൻട്രൻസ് കമീഷണറുടെ പട്ടികയിലാകട്ടെ വിദ്യാർഥികൾ ഏത് വിഭാഗത്തിൽ ജോലി ചെയ്തു എന്ന് വ്യക്തമല്ല. പട്ടികയിൽ ക്രമക്കേടുണ്ടായിട്ടുണ്ടെന്നും ചില വിദ്യാര്‍ഥികള്‍ക്ക് മാനദണ്ഡം പാലിക്കാതെ അധികമാര്‍ക്ക് നല്‍കിയെന്നും പി.ജി അസോസിയേഷൻ മുൻ സെക്രട്ടറി ഡോ. കെ.ആർ. രാഹുൽ പറയുന്നു. എന്നാൽ പ്രവേശനത്തിനുള്ള അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമ്പോൾ പരാതികളിൽ കഴമ്പില്ലെന്ന് വ്യക്തമാകുമെന്നാണ് എന്‍ട്രൻസ് കമീഷണറുടെ പ്രതികരണം. പട്ടികയിൽ ഉള്‍പ്പെട്ട ഒരോ വിദ്യാര്‍ഥിയും ഏതു വിഭാഗത്തിന് കീഴിലാണ് ഗ്രാമീണ സേവനം നടത്തിയതെന്ന് കൃത്യമായി അന്തിമ പട്ടികയിൽ രേഖെപ്പടുത്തും. മാനദണ്ഡം പാലിക്കാതെ അധിക മാര്‍ക്ക് നൽകിയെന്ന ആരോപണവും എന്‍ട്രൻസ് കമീഷണര്‍ തള്ളി. ഗ്രാമീണ സേവനത്തിന് അധിക മാര്‍ക്ക് നല്കുന്ന വിഷയത്തിൽ വിദ്യാര്‍ഥികള്‍ നല്കിയ ഹരജി മേയ് 30ന് ഹൈകോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.