കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ സർക്കാറിന് ഉത്തരവാദിത്തമുണ്ട് -ഉമ്മൻ ചാണ്ടി കോട്ടയം: കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ സർക്കാറിന് ഉത്തരവാദിത്തമുെണ്ടന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോട്ടയത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റക്കാർ ആരായാലും മുഖംനോക്കാതെ ശക്തമായ നടപടിയെടുക്കണം. കേരളത്തിൽ കൊലപാതകം രാഷ്ട്രീയം അവസാനിപ്പിക്കാതെ, പകപോക്കൽ രാഷ്ട്രീയം തുടരാനാണ് സി.പി.എമ്മും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇത് ജനം ആഗ്രഹിക്കുന്നതല്ല. കൊലപാതകം പൊതുപ്രവർത്തനത്തിെൻറയും രാഷ്ട്രീയ പ്രവർത്തനത്തിെൻറയും ഭാഗമാക്കുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ ആരെയൊക്കെയോ സംരക്ഷിക്കുന്നുവെന്ന ധാരണയാണ് ശുഹൈബ് വധത്തിനുശേഷം ജനങ്ങളുടെ മനസ്സിലുള്ളത്. ഇത് െകാലപാതക രാഷ്ട്രീയം വർധിപ്പിക്കാൻ ഇടയാകും. സി.പി.എമ്മിെൻറയും ബി.ജെ.പിയുടെയും കൊലപാതക രാഷ്ട്രീയത്തോട് കോൺഗ്രസിനും ജനങ്ങൾക്കും എതിർപ്പാണ്. കേന്ദ്ര-സംസഥാന സർക്കാറുകളുടെ നയങ്ങൾക്കെതിരായുള്ള പ്രതിഷേധം ചെങ്ങന്നൂരിൽ പ്രതിഫലിക്കും. കൊലപാതക രാഷ്ട്രീയവും ചർച്ചയാകും. കേരളത്തിലെ ജനങ്ങളെ ഭയപ്പെടുത്തുന്ന രീതിയിലാണ് കാര്യങ്ങൾ നടക്കുന്നത്. രാഷ്ട്രീയകുറ്റപ്പെടുത്തലുകൾക്ക് അപ്പുറമായി കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാൻ ശക്തമായ നിയമനടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.